12 Wednesday
May , 2021
6.32 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

ബിന്ദു അമ്മിണിക്കെതിരെ സ്ത്രീ വിരുദ്ധ- അധിക്ഷേപ പരാമർശവുമായി സന്ദീപ് വാര്യറുടെ അച്ഛൻ


ഡൽഹിയിലെ കർഷക സമരത്തിൽ പങ്കുചേർന്ന സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണിക്കു നേരെ സ്ത്രീ വിരുദ്ധ- അധിക്ഷേപ- അശ്ലീല പരാമർശങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യറുടെ അച്ഛൻ ​ഗോവിന്ദ വാര്യർ. ഫേസ്ബുക്കിലൂടെയാണ് ​ഗോവിന്ദ വാര്യറുടെ മോശം പരാമർശം.

 

ബിന്ദു അമ്മിണി ട്രാക്ടറില്‍ ദേശീയപതാകയും പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ഗോവിന്ദ വാര്യര്‍ സ്ത്രീവിരുദ്ധതയും അധിക്ഷേപവും വാരിയെറിഞ്ഞത്. 'ഞാനും ഒരു വര്‍ണപ്പടക്കമായിരുന്നു' എന്നാണ് ഇയാളുടെ പോസ്റ്റ്. ഇതു കൂടാതെ കമന്റിലും അശ്ലീല പരാമര്‍ശങ്ങളുണ്ട്.

'ട്രാക്ടര്‍ ഒരെണ്ണം കാണാനില്ലെന്ന്... അമ്മിണീ..' എന്നുള്ള ഒരാളുടെ കമന്റിനുള്ള റിപ്ലേ ആയാണ് ഇയാളുടെ അടുത്ത അധിക്ഷേപം. 'രണ്ട് ഡസന്‍ ട്രാക്ടര്‍ വാങ്ങാവുന്നത്ര സ്വര്‍ണം കേറ്റാവുന്ന ഇടമാണ്' എന്നാണ് ഇയാളുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവുമുയർന്നു കഴിഞ്ഞു. 

 

അതേസമയം, പോസ്റ്റ് വിവാദമായതോടെ ഇയാൾ ഇത് ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ ചിത്രം മാറ്റുകയും പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയുമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരായ അധിക്ഷേപത്തിൽ വലിയ വിമർശനവുമായി രം​ഗത്തുവന്നയാളാണ് സന്ദീപ് വാര്യർ. എന്നിരിക്കെയാണ് മറ്റൊരു സ്ത്രീക്കെതിരെ സന്ദീപ് വാര്യറുടെ അച്ഛൻ തന്നെ ഇത്തരത്തിൽ സ്ത്രീവിരുദ്ധ- അധിക്ഷേപ- അശ്ലീല പരാമർശങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ സന്ദീപ് വാര്യർ പ്രതികരിച്ചിട്ടില്ല.

.

സുരേന്ദ്രന്റെ മകൾക്കെതിരെ അജ്നാസ് എന്നയാളുടെ പേരിൽ ഫേ​ക്ക് ഐഡിയുണ്ടാക്കി കിരൺ ദാസ് ചിഞ്ചു എന്നയാളാണ് മോശം കമന്റ് ചെയ്തതെന്ന് വ്യക്തമായിരുന്നു. എന്നാൽ ഖത്തറിൽ ജോലി ചെയ്യുന്ന അജ്നാസ് എന്നയാൾക്കെതിരെ കേസെടുക്കുകയും വീട്ടിലേക്ക് ബിജെപിക്കാർ മാർച്ച് നടത്തുകയുമൊക്കെ ചെയ്തിരുന്നു.

 

നേരത്തെ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദര്‍ശനത്തിനായി തൃപ്‍തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം ഉണ്ടായിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനാണ് കുരുമുളക് സ്പ്രേ ചെയ്തത്. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 

 

സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയത്. കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായത്.

 

 

January 28, 2021, 11:22 am

Advertisement

Advertisement