15 Thursday
April , 2021
6.57 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഞാനൊരു സിപിഐഎം അനുഭാവി; ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് മൻസൂറിന്റെ പിതാവ്


കണ്ണൂർ പാനൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) സിപിഐഎം പ്രവർത്തകർ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി പിതാവ് മുസ്തഫ. താനൊരു സിപിഐഎം അനുഭാവിയാണെന്നും ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്നും മുസ്തഫ പറഞ്ഞു.

 

മകന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. തന്റെ കണ്മുന്നില്‍വച്ചാണ് മകനെ ആക്രമിച്ചത്. രാത്രി 7.55ഓടെയാണ് ആക്രമണം നടന്നതെന്നും ബോംബേറില്‍ തന്റെ കാലിനും സാരമായി പരിക്കേറ്റെന്നും മുസ്തഫ പറഞ്ഞു. മുസ്തഫയെ കൂടാതെ മൻസൂറിന്റെ സഹോദരനും മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. 

 

സംഭവത്തിൽ ഷിനോസ് എന്ന സിപിഐഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. 20 അം​ഗ സിപിഐഎം സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകളും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവ സ്ഥലത്തു നിന്ന് വെട്ടിക്കൊല്ലാനുപയോ​ഗിച്ച വാളും കണ്ടെടുത്തു.

 

ഇന്നലെ പോളിങ് ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. തർക്കത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകന്‍ സുഹൈൽ പുല്ലൂക്കര വാട്ട്സ്ആപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി ആക്രമണം ഉണ്ടായത്. സുഹൈല്‍ പുല്ലുക്കരയുടെ  നേതൃത്വത്തിലാണ് അക്രമി സംഘം എത്തിയത്.

 

ഇന്നലെ രാത്രി എട്ടു മണിയോടെ മൻസൂറിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. വീടിനു മുമ്പിൽ ബോംബെറിഞ്ഞ് ഭീതിയുണ്ടാക്കിയ ശേഷം മൻസൂറിനെ വടിവാളു കൊണ്ട് വെട്ടുകയായിരുന്നു. കാലിനു വെട്ടേറ്റ മൻസൂർ രക്തം വാർന്നാണ് മരിച്ചത്. മൂന്നംഗ സംഘം ബൈക്കുകളിലായെത്തിയായിരുന്നു ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഈ സമയം മറ്റൊരു സംഘം വടിവാൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമികളുടെ ലക്ഷ്യം മുഹ്‍സിന്‍ ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

 

ലീഗിന്‍റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്‍സിന്‍. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ്​ സഹോദരൻ മൻസൂറിന്​ വെട്ടേറ്റത്. ആ സമയത്ത് മന്‍സൂറിന്‍റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല്‍ പൂര്‍ണമായും അറ്റുപോവാറായ നിലയിലായിരുന്നു. ആദ്യം തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പുലര്‍ച്ചയോടെ മരണപ്പെട്ടു.

April 07, 2021, 14:56 pm

Advertisement

Advertisement