20 Sunday
September , 2020
12.49 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

3000ഓളം ക്രൈസ്തവ പെണ്‍കുട്ടികളെ പ്രേമക്കുരുക്കിലാക്കി മതം മാറ്റി; മുസ്‌ലികള്‍ വന്നാല്‍ സന്തുലിതാവസ്ഥ നഷ്ടമാകും: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍


സംഘപരിവാറിന്റെ ലൗജിഹാദ് കുപ്രചരണവും തീവ്രവാദ ആരോപണവും ഏറ്റുപിടിച്ച് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി പാലക്കാട് സീറോ മലബാര്‍ സഭാ വൈദികന്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍. കേരളത്തില്‍ പ്രേമക്കുരുക്കില്‍പ്പെട്ട് 2006നും 2010നും ഇടയ്ക്ക് 3000ഓളം ക്രൈസ്തവ യുവതികളാണ് ചില മതങ്ങളിലേക്ക് പോയതെന്നാണ് വൈദികന്റെ ആരോപണം. 2010 മുതല്‍ 2020 വരെയുള്ള കണക്ക് അതിവേഗം വളര്‍ന്നെന്നും വട്ടായിലച്ചന്‍ പറയുന്നു. 

 

കേരളത്തില്‍ തീവ്രവാദം അതിവേഗം ശക്തി പ്രാപിക്കുകയാണെന്നും പടരുകയാണെന്നും വേരുറപ്പിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ പോലും ഇത് നിരീക്ഷിച്ചെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ അവകാശപ്പെടുന്നു. 'രാജ്യത്ത് ഇത്രയേറെ തീവ്രവാദികളും ഐസിസ് പോലുള്ള ഭീകരരും പിടിമുറുക്കിയിട്ടു പോലും എന്തുകൊണ്ട് സര്‍ക്കാര്‍ അത് ഗൗരവമായി എടുക്കുന്നില്ല. തടയാന്‍ നടപടികള്‍ എടുക്കുന്നില്ല'- വൈദികന്‍ പറയുന്നു. ഈ മാസം ഒന്നിന് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടത്തിയ ധ്യാന പ്രഭാഷണത്തിലാണ് വട്ടായിലച്ചന്‍ ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത്.

 

'തീവ്രവാദികളെ പ്രീണിപ്പിച്ച് അവര്‍ക്ക് സര്‍വ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന അന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളത്. കേരളത്തിലെ സാധാരണക്കാരായ ആളുകളുടെ ജീവിതം ഭീഷണിയിലാണ്. ഇത് ഞാനും നിങ്ങളും മനസ്സിലാക്കിയില്ലെങ്കില്‍ ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ വളരെയധികം വില കൊടുക്കേണ്ടിവരു'മെന്നും വൈദികന്‍ പറയുന്നു. നമ്മള്‍ കണ്ടുവളര്‍ന്ന കേരളമല്ല അടുത്ത തലമുറ കാണാനിരിക്കുന്നത്.

 

ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലുള്ള മുസ്‌ലിംകള്‍ കേരളത്തിലേക്ക് പോവണം എന്ന് സാക്കിര്‍ നായിക് പറഞ്ഞതായി ന്യൂസ് എക്‌സ് ടിവിയുടെ ആരോപണം ഏറ്റുപിടിച്ച് മറ്റൊരു വിദ്വേഷ പരാമര്‍ശവും വൈദികന്‍ നടത്തുന്നു. 'അങ്ങനെ മറ്റു സ്ഥലങ്ങളിലുള്ളവര്‍ വന്നാല്‍ കേരളത്തിന്റെ സന്തുലിതാവസ്ഥ തകിടംമറിയും'- എന്നാണ് വട്ടായിലച്ചന്റെ വാദം. അതിന്റെ ഉദാഹരണമാണ് സ്വീഡനില്‍ കണ്ടതെന്നും വൈദികന്‍ പറയുന്നു. 'വളരെ സമാധാനവും സമ്പത്തും നല്ല മനസ്സുള്ളവരുമുള്ള രാജ്യം. അഭയാര്‍ഥികളെ ഇഷ്ടംപോലെ സ്വീകരിച്ചു. എന്നിട്ടും അവിടെ ആഗസ്റ്റിലുണ്ടായ കലാപത്തെ കുറിച്ച് കേട്ടിരുന്നില്ലേ'- വൈദികന്‍ പറയുന്നു.

 

'ഒരു ചെറിയ ന്യൂനപക്ഷമായിരിക്കാം, ഒരു സമുദായത്തില്‍ അഞ്ചോ പത്തോ ശതമാനം മതി ഇതുപോലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍, ഇതുപോലുള്ള തീവ്ര പ്രവര്‍ത്തനങ്ങള്‍ കാട്ടി ആ സമുദായത്തെ മുഴുവന്‍ ചീത്തപ്പേരുണ്ടാക്കാന്‍'- എന്നാണ് വൈദികന്‍ പറയുന്നത്. സ്വീഡനില്‍ വലതുപക്ഷ തീവ്രവാദികള്‍ ഖുര്‍ആന്‍ കത്തിക്കുകയും നിലത്തിട്ടു ചവിട്ടുകയും കലാപമുണ്ടാക്കുകയും ചെയ്തതിനെ മറച്ചുവയ്ക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധത്തെ പര്‍വതീകരിക്കുകയും ചെയ്യുകയാണ് സേവ്യര്‍ഖാന്‍ വട്ടായില്‍. മുസ്ലിം വിരുദ്ധ രാഷ്ട്രീയ നേതാവായ റാസ്മസ് പലുദാന്‍ റാലിയില്‍ പങ്കെടുക്കുന്നതിനെ വിലക്കുകയും ഇത് ലംഘിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് സ്വീഡനില്‍ അയാളുടെ അനുയായികള്‍ കലാപം അഴിച്ചുവിട്ടത് എന്നിരിക്കെയാണ് സേവ്യര്‍ഖാന്‍ വട്ടായിലിന്റെ വാദം.

 

നിയമത്തിലും ക്രൈസ്തവര്‍ക്ക് വിവേചനം ആണെന്നും വട്ടായിലച്ചന്‍ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ച താമരശേരി ബിഷപ്പിനെതിരെ കേസെടുത്തതിനെതിരെയായിരുന്നു വൈദികന്റെ വാദം. ക്രിസ്ത്യന്‍ മതാചാര്യന്മാരെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ്. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ശവസംസ്‌കാരം നടന്നത് അകലവും നിയമവും പാലിക്കാതെയാണ്. എന്നാല്‍ ഇടുക്കി പിതാവിന്റെ ശവസംസ്‌കാരത്തിന്റെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചു. ഇത് വിവേചനമാണെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറയുന്നു.

 

കേരളത്തില്‍ രക്ഷയില്ലാത്തതിനാല്‍ നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസമൊക്കെ നഷ്ടപ്പെടുത്തി പ്രവാസികളാവുകയാണെന്നും വൈദികന്‍ പറയുന്നു. 'സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കെ തന്നെ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിക്കുന്നു. മനുഷ്യരെ കൊല്ലാനും, നശിപ്പിക്കാനും ശ്രമിക്കുന്നവര്‍ കേരളത്തില്‍ പ്രബലപ്പെടാന്‍ തുടങ്ങി. ഇന്ന് അത് അതിവേഗം വളരുകയാണ്'. 

 

'രാഷ്ട്രീയപാര്‍ട്ടികളില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരിലും സാഹിത്യകാരന്മാര്‍ക്കിടയിലും ഇങ്ങനെ തീവ്ര സ്വഭാവമുള്ള ജിഹാദിസ്റ്റുകള്‍ ഉണ്ട്. ക്രിസ്തീയ സമൂഹത്തെ നശിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണ് നടക്കുന്നതെന്നും' ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആരോപിക്കുന്നു. നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തിന്റെ അടിയൊഴുക്കുകള്‍ മനസിലാക്കണം. ഇവിടെ ധ്രുവീകരണങ്ങള്‍ നടക്കുകയാണ്. ക്രിസ്തീയ സമൂഹത്തെ വംശഹത്യ ചെയ്ത് നശിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ കാണാന്‍ സാധിക്കുമെന്നും വൈദികന്‍ ആരോപിക്കുന്നു.

September 05, 2020, 19:13 pm

Advertisement

Advertisement