28 Tuesday
January , 2020
6.23 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാക്കുകള്‍ വളച്ചൊടിച്ചതെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

September 11, 2019, 15:51 pm

ന്യൂഡല്‍ഹി: വാഹനവിപണിയിലെ തകര്‍ച്ചയ്ക്കു കാരണം ഓല, യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സികളാണെന്ന വാര്‍ത്ത ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ബിഎസ് 6 മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മിച്ച ഹോണ്ട ആക്ടീവ 125 ലോഞ്ചിങ് നിര്‍വഹിക്കുന്ന വേദിയിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

 

നരേന്ദ്രമോദി സര്‍ക്കാരിന്റെ 100 ദിന ഭരണനേട്ടങ്ങളുടെ പ്രഖ്യാപനം നടത്തുന്ന വേദിയിലായിരുന്നു നിര്‍മലാ സീതാരാമന്‍ വാഹനവിപണിയിലെ തകര്‍ച്ചയ്ക്കു കാരണം ഓണ്‍ലൈന്‍ ടാക്‌സികളായ ഓലയും യൂബറും ആണെന്ന പ്രസ്താവന നടത്തിയത്. യുവാക്കള്‍ സ്വന്തം കാര്‍ വാങ്ങാതെ ഓല, യൂബര്‍, മെട്രോ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ സാമൂഹിക മാധ്യമത്തില്‍ വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് നിതിന്‍ ഗഡ്കരിയുടെ വിശദീകരണം.

 

വാഹനവിപണി തുടര്‍ച്ചയായി പ്രതിസന്ധി നേരിടുന്നതിനു പിന്നില്‍ അനേകകാരണങ്ങളുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുഗതാഗതം സംവിധാനം മെച്ചപ്പെട്ടതും വാഹനവിപണിയെ ബാധിച്ചിട്ടുണ്ട്. വാഹനവിപണിയിലെ തകര്‍ച്ചയ്ക്കു കാരണം നിരവധിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. അവയിലൊന്നു മാത്രമായിരുന്നു ഓലയും യൂബറുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

 

ജിഎസ്ടി പത്തുശതമാനമായി കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ വാഹനവ്യവസായ മേഖലയിലുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജിഎസ്ടി കൗണ്‍സില്‍ ആണ്. ധനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരുമായി സംസാരിച്ച ശേഷം ധനമന്ത്രി വിഷയത്തില്‍ തീരുമാനമെടുക്കും. ധനമന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

September 11, 2019, 15:51 pm

Advertisement