31 Sunday
May , 2020
10.13 PM
livenews logo
flash News
പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ

കൊറോണ വൈറസ് ബാധിച്ച് ജമ്മുകശ്മീരിൽ ആദ്യമരണം


കൊറോണ വൈറസ് ബാധിച്ച് ജമ്മുകശ്മീരിൽ ആദ്യ മരണം റിപോർട്ട് ചെയ്തു. വൈറസ് വ്യാപനം ദിവസം തോറും വർധിക്കുന്നതിനിടെ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജമ്മുകശ്മീരിൽ വൈറസ് ബാധ മൂലമുള്ള ആദ്യമരണം. 

 

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനു മുന്നോടിയായി സംസ്ഥാനത്ത് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരവെ മതിയായ ആശുപത്രി സൗകര്യങ്ങളും മറ്റുമില്ലാതെ കഴിയുന്ന തങ്ങൾ കാലികളെ പോലെ മരിച്ചുവീഴുമെന്ന് കശ്മീരികൾ പരിതപിക്കുന്നതിനിടെയാണ് ഇവിടെ മരണം റിപോർട്ട് ചെയ്തിരിക്കുന്നത്. 

 

മതപണ്ഡിതനായ 65കാരനാണ് മരിച്ചത്. അടുത്തിടെ ഡൽഹിയിൽ പോയി മടങ്ങിവന്നതാണ് മതപണ്ഡിതനെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 657 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 13 മരണങ്ങളും നടന്നു. 

March 26, 2020, 09:57 am

Advertisement