ലോകത്തിലെ 25 വനിതാനേതാക്കളുടെ പട്ടികയിൽ ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരായ അഞ്ച് വനിതകൾ ഇടംപിടിച്ചു. ടാറ്റാ സൺസിലെ ഗ്രൂപ്പ് ഡിജിറ്റൽ ഓഫിസറായ ആരതി സുബ്രമണ്യൻ(മൂന്നാം സ്ഥാനം), ഇൻഫോസിസ് ഗ്രൂപ്പ് ജനറൽ കോൺസലും ചീഫ് കംപ്ലയൻസ് ഓഫിസറുമായ ഇന്ദർപ്രീത് സൗണി(ആറാം സ്ഥാനം), എച്ചിസിഎൽ ചെയർപെഴ്സൻ റോഷ്നി നാടാർ മൽഹോത്ര(എട്ടാംസ്ഥാനം), ജെൻപാക്ട്സ് ട്രാൻസ്ഫോർമേഷൻ സർവീസസ് ബിസിനസ് മേധാവി റിജു വശിഷ്ട്(14ാം സ്ഥാനം), വിപ്രോയുടെ ചീഫ് മാർക്കറ്റിങ് ഓഫിസർ ലൗറ ലാങ്ഡൻ(ഇരുപതാം സ്ഥാനം)എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്.
ലോകത്തെ ഐടി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളിൽ നിന്നാണ് ഐടി സർവീസസ് റിപോർട്ട് 25 പേരുടെ പട്ടിക തയ്യാറാക്കിയത്.
ആക്സന്റർ സിഇഒ ജൂലീ സ്വീറ്റ് ആണ് പട്ടികയിൽ ഒന്നാമത്. ഒംനിയ എഐ ആന്റ് ഗ്രോത് ഇൻവെസ്റ്റ്മെന്റ്സ് മാനേജിങ് പാർട്ണർ ഷെൽബി ഓസ്റ്റിൻ രണ്ടാമതെത്തി.
September 11, 2020, 20:10 pm