25 Saturday
January , 2020
4.50 PM
livenews logo
flash News
ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു

പ്രളയബാധിതര്‍ക്കു കൈത്താങ്ങായി ദുബയ് മലപ്പുറം ജില്ലാ കെഎംസിസി

August 11, 2019, 09:29 am

ദുബയ്: മഴവെള്ളപ്പാച്ചിലില്‍ സര്‍വതും നഷ്ടപ്പെട്ടു വിറങ്ങലിച്ചു നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി ദുബയ് മലപ്പുറം ജില്ലാ കെഎംസിസി അടിയന്തര യോഗം ചേര്‍ന്നു വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

 

അവധിക്കു നാട്ടില്‍ പോയ മലപ്പുറം ജില്ലയിലെ സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികള്‍ എത്രയും പെട്ടെന്ന് നാട്ടില്‍ അടിയന്തര യോഗം ചേര്‍ന്നു ദുരിതാശ്വാസ ക്യാംപുകളില്‍ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ഇടപെടലുകള്‍ നടത്തുന്നതാണ്. മണ്ഡലം കെഎംസിസി കമ്മിറ്റികളുടെ നേതൃത്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും.

 

ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു. പി.കെ. അന്‍വര്‍ നഹ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റി നേതാക്കള്‍ പ്രാദേശിക സാഹചര്യങ്ങള്‍ വിശദീകരിച്ചു. 10 ലക്ഷത്തോളം രൂപയുടെ വിവിധ സഹായങ്ങള്‍ മണ്ഡലം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തും.

 

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ അവരുടെ പുനരധിവാസ വേളയില്‍ അത്യാവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെ മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മലപ്പുറം ജില്ലാ യൂത്ത് ലീഗുമായി കൈകോര്‍ത്തായിരിക്കും നടപ്പിലാക്കുക.

 

പ്രളയബാധിതര്‍ക്കൊപ്പം കൈത്താങ്ങായി ദുബയ് മലപ്പുറം ജില്ലാ കെഎംസിസി പദ്ധതി കോ ഓര്‍ഡിനേറ്റ് ചെയ്യുന്നതിനായി ജലീല്‍ കൊണ്ടോട്ടി, എ.പി.നൗഫല്‍, ശിഹാബ് ഏറനാട് എന്നിവരെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. ആവയില്‍ ഉമ്മര്‍ഹാജി, സിദ്ധീഖ് കാലൊടി, ഫഖറുദ്ദീന്‍ മാറാക്കര, സി.വി.അഷ്‌റഫ് എന്നിവരെ നാട്ടിലും കോ ഓര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തി.

 

August 11, 2019, 09:29 am

Advertisement