4 Thursday
March , 2021
2.24 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

ഫോബ്സ് ‘മാഗസിൻ മാർക്കറ്റിങ്– കമ്യൂണിക്കേഷൻ പ്രൊഫഷണൽസ് പട്ടികയിൽ ആദ്യ അഞ്ചിൽ ഏക ഇന്ത്യക്കാരനായി മലയാളി


അബുദാബി: അമേരിക്ക കേന്ദ്രമായ നമ്പർ വൺ ഗ്ലോബൽ ബിസിനസ് മാഗസിനായ ‘ഫോബ്സ്’ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ മേഖലയിലെ മികച്ച 50 മാർക്കറ്റിങ്– കമ്യൂണിക്കേഷൻ പ്രഫഷണലുകളുടെ പട്ടിക പുറത്തിറക്കി.

 

പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ഇന്‍റർനാഷണലിന്‍റെ ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ വി നന്ദകുമാർ എന്ന മലയാളി പട്ടികയിലെ ആദ്യ അഞ്ചിൽ ഇടം നേടി. തിരുവനന്തപുരം സ്വദേശിയാണ് വി നന്ദകുമാർ.

 

2000ത്തിലാണ് നന്ദകുമാർ ലുലു ഗ്രൂപ്പിൽ ജോലിയിൽ പ്രവേശിച്ചത്. അന്ന് ലുലുവിന് 15 സൂപ്പർമാർക്കറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഇന്നത്തെ 180 ലധികം വരുന്ന മഹാശൃംഖലയിലേക്ക് വളർത്തിയെടുത്ത ചെയർമാൻ എം എ യൂസഫലിയുടെ വിജയത്തിൽ ലുലുവിന്‍റെ മാർക്കറ്റിങ്– കമ്യൂണിക്കേഷൻ ടീമിന്‍റെ നായകത്വം വഹിച്ചത് ഇദ്ദേഹമാണ്. 

 

ഇപ്രകാരം അപൂർവ തിളക്കം നേടിയവരുടെ ലോക പട്ടികയിലെ ആദ്യ അഞ്ചിലെ ഏക ഇന്ത്യക്കാരൻ നന്ദകുമാറാണ്. ഇങ്ങിനെ, ലുലുവിലെ 20 വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന രാജ്യാന്തര അംഗീകാരമായി ‘ഫോബ്സ് പട്ടിക‘ മാറിയിരിക്കുന്നു.

March 06, 2020, 17:25 pm

Advertisement

Advertisement