7 Tuesday
July , 2020
6.07 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

വിദേശിയുടെ മകന് രാജ്യസ്നേഹിയാവാൻ കഴിയില്ല: രാഹുൽ ​ഗാന്ധിക്കെതിരേ പ്രഞ്ജാസിങ് ഠാക്കൂർ



കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരേ മലേ​ഗാവ് കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂർ. വിദേശിയുടെ മകന് രാജ്യസ്നേഹിയാവാൻ കഴിയില്ലെന്നായിരുന്നു രാഹുലിനെക്കുറിച്ച് പ്രജ്ഞ പരിഹസിച്ചത്. മണ്ണിന്റെ പുത്രനു മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും പ്രജ്ഞ പറഞ്ഞു.

 

കോൺ​ഗ്രസ് അധ്യക്ഷ സോണിയാ​ഗാന്ധിയുടെയും മകൻ രാഹുലിന്റെയും രാജ്യസ്നേഹം ചോദ്യം ചെയ്ത പ്രജ്ഞ രണ്ടുരാജ്യങ്ങളുടെ പൗരത്വമുള്ളവരിൽ നിന്ന് രാജ്യസ്നേഹം പ്രതീക്ഷിക്കരുതെന്നും പറഞ്ഞു.

 

 

മലേ​ഗാവ് സ്ഫോടനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രജ്ഞാ സിങ് അനാരോ​ഗ്യം ചൂണ്ടിക്കാട്ടി പുറത്തിറങ്ങുകയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ജയിച്ചുകയറുകയുമായിരുന്നു. ​ഗാന്ധിഘാതകനായ നാഥുറാം വിനായക് ​ഗോഡ്സേയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിച്ച പ്രജ്ഞയുടെ നടപടി വ്യാപക എതിർപ്പിനു കാരണമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രജ്ഞയെ തിരുത്തേണ്ടിവന്നിരുന്നു.

 

​ലഡാക്ക് അതിർത്തിയിൽ ​ഗൽവാൻ വാലിയിൽ ഇന്ത്യ-ചൈന സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ചൈന അതിർത്തി കൈയേറിയിട്ടുണ്ടെങ്കിൽ അക്കാര്യം പ്രധാനമന്ത്രി തുറന്നുപറയണമെന്ന് സോണിയാ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. ചൈന അതിർത്തി കൈയേറിയിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയും എന്നാൽ ഇതിനു വിരുദ്ധമായ രീതിയിൽ പ്രതിരോധ മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു കോൺ​ഗ്രസ് നേതാക്കളുടെ പ്രസ്താവനയുണ്ടായത്. ചൈന ഭൂമി കൈയേറിയെന്നു പറഞ്ഞാൽ നടപടികൾക്ക് രാജ്യത്തിന്റെയാകെ പിന്തുണയുണ്ടാവുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

 

 

 

June 29, 2020, 12:14 pm

Advertisement