26 Tuesday
May , 2020
9.46 PM
livenews logo
flash News
വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 27 പേർ വിദേശത്ത് നിന്നെത്തിയവർ

ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം


ന്യൂ‍ഡല്‍ഹി: ലോക്ക്ഡൗണിൽ രാജ്യം പരിഭ്രാന്തിയിലായിരിക്കെ രാജ്യ തലസ്ഥാനത്തെ മുസ്‌ലിം പള്ളിക്ക് നേരെ വെടിയുതിർത്ത നാല് പേർ അറസ്റ്റിൽ. ഡൽഹി ​ഗുരു​ഗ്രാമിൽ തബ്‌ലീഗ് ജമാഅത്തുകാർ താമസിച്ച പള്ളിക്കു നേരെ കഴിഞ്ഞദിവസം വെടിവച്ച സംഘത്തെ ​ഗുരു​ഗ്രാം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിനോദ് (40), പവന്‍ ഏലിയാസ് ഫൈറ്റര്‍ (41), ആലം ഖാന്‍ (39), ഹര്‍കേഷ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

 

ഡല്‍ഹിയില്‍ വച്ച് നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ താമസിച്ചിരുന്ന പള്ളിയിലേക്കാണ് ഇവര്‍ നിറയൊഴിച്ചത്. ബസായ് റോഡിലെ ഹരിയാന ഷെഹ്രി വികാസ് പ്രകാരന്‍ വാട്ടര്‍ പ്ലാന്റില്‍ പ്രതികള്‍ ഒളിച്ചു കഴിയുന്നുവെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സംഭവ സ്ഥലം റെയ്ഡ് ചെയ്താണ് ഇവരെ അറസ്റ്റ് ചെയ്തത്. 

 

കോവിഡ് പടര്‍ന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ തുടർന്ന് ജമാഅത്തുകാരോടുണ്ടായ വിരോധം കാരണമാണ് പള്ളിക്കു നേരെ വെടിവച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ഡല്‍ഹിയില്‍ നിന്നും കോവിഡ് രോഗത്തെ തുടച്ചു നീക്കേണ്ടതുണ്ടെന്നും അതിന് പള്ളിയില്‍ ഇനി ആരെങ്കിലും താമിസിക്കുന്നുണ്ടെങ്കില്‍ അവരെ കണ്ടു പിടിക്കാനാണ് പള്ളിയിലേക്ക് നിറയൊഴിച്ചതെന്നും പ്രതികള്‍ വ്യക്തമാക്കി.

ഗേറ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അതുകൊണ്ടാണ് വെടിയുതിര്‍ത്തതെന്നും പ്രതികള്‍ പറഞ്ഞു. പള്ളിയിലുള്ള ജമാഅത്തുകാർ മുഴുവന്‍ നഗരത്തെയും നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന തരം സന്ദേശങ്ങള്‍ വാട്ട്‌സാപ്പില്‍ കണ്ടിരുന്നെന്നും ഇവര്‍ പറഞ്ഞു. നാലുപേരെയും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

 

അതേസമയം, സംസ്ഥാനത്തൊട്ടാകെ നടത്തിയ നിരവധി റെയ്ഡുകളുടെ ഭാഗമായി അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിയിലെ തബ്‌ലീഗ് അംഗങ്ങളെ ഒഴിപ്പിക്കുകയും അവരെ ക്വാറന്റൈനില്‍ ആക്കുകയും ചെയ്തിരുന്നു. വെടിവയ്പ് നടക്കുന്ന സമയം പള്ളിയിൽ ഇമാം മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി 12ഓടെയാണ് വെടിവയ്പുണ്ടായത്. ഈ സമയം ഇമാം ടെറസിൽ ഉറങ്ങുകയായിരുന്നു. ബൈക്കിലെത്തിയാണ് സംഘം വെടിവയ്പ് നടത്തിയത്.

April 07, 2020, 17:27 pm

Advertisement