9 Sunday
August , 2020
4.15 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

നിഷ്‌ക്രിയരായി പോലിസ്, പരിഹാസവുമായി അയല്‍ക്കാര്‍; യുപിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 13കാരി ജീവനൊടുക്കി


കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. പരാതി നല്‍കിയിട്ടും പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കാതിരിക്കുകയും അയല്‍വാസികളായ സ്ത്രീകള്‍ കളിയാക്കല്‍ തുടങ്ങുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. കാണ്‍പൂരിലാണ് സംഭവം.

 

ജൂലൈ 13നാണ് പെണ്‍കുട്ടിയെ അയല്‍വാസികളായ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്.

 

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായി സിറ്റി പോലിസ് സൂപ്രണ്ട് രാജ് കുമാര്‍ അഗര്‍വാള്‍ അറിയിച്ചു.

 

പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്ത സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സത്യ ദേവ് ശര്‍മ, കൂപര്‍ഗഞ്ച് പോല്‌സ് പോസ്റ്റ് ഇന്‍ ചാര്‍ജ് ഉമേഷ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഉര്‍മദ് സിങ്, കോണ്‍സ്റ്റബിള്‍ സഞ്ജീവ് ഗൗതം എന്നിവരെ സസ്‌പെന്റ് ചെയ്തതായും പോലിസ് സൂപ്രണ്ട് അറിയിച്ചു. ജൂലൈ 27നാണ് പോലിസ് പരാതി സ്വീകരിക്കാന്‍ തയ്യാറായതെങ്കിലും ഇതുവരെ പ്രതികള്‍ക്കെതിരേ നടപടി എടുത്തിരുന്നില്ല.

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ പരിഹസിച്ചതിന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് അയല്‍വാസികളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

 

August 10, 2019, 22:55 pm

Advertisement

Advertisement