21 Tuesday
January , 2020
5.04 PM
livenews logo
flash News
അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു

22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല; ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​രച്ചടങ്ങ് കുളമാക്കി പൊലീസ്

August 22, 2019, 18:19 pm

പാ​റ്റ്ന: മു​ൻ ബീഹാ​ർ മു​ഖ്യ​മ​ന്ത്രി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​ര ച​ട​ങ്ങ് കുളമാക്കി പൊലീസ്. ചടങ്ങിൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കാ​നു​ള്ള പൊ​ലീ​സി​ന്‍റെ ശ്ര​മം തോക്ക് പണിമുടക്കിയതിനാൽ പാ​ളി. മു​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് പൊ​ലീ​സ് ആ​കാ​ശ​ത്തേ​യ്ക്കു​ വെടി വച്ചെങ്കിലും ഒരെണ്ണം പോലും പൊട്ടിയില്ല. സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ നടന്ന സം​സ്‌​കാ​ര ച​ട​ങ്ങിലായിരുന്നു നാടകീയ സംഭവം.

 

22 പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടേയും കൈയിലും തോക്ക്. എന്നാൽ ഇതിലൊന്നു പോലും പൊട്ടിയില്ല. ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സ്വ​ദേ​ശ​മാ​യ സു​പോ​ളി​ലെ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സംസ്കാര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി ശു​ശീ​ൽ കു​മാ​ർ മോ​ദി, ആ​രോ​ഗ്യ​മ​ന്ത്രി മം​ഗ​ൽ പാ​ണ്ഡെ എ​ന്നി​വരുടെ സാന്നിധ്യത്തിലായിരുന്നു പൊട്ടാത്ത തോക്ക് കൊണ്ടുള്ള പൊലീസിന്റെ വെടിവയ്പ്. 

 

ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​മാ​യി തോ​ക്ക് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ച് പൊ​ലീ​സു​കാ​ർ 22 പേ​രും കാ​ഞ്ചി​വ​ലി​ച്ചു. എ​ന്നാ​ൽ പുറത്തുവന്നത് കാറ്റ് മാത്രം. തുടർന്ന് പൊ​ലീ​സു​കാ​ർ തോ​ക്ക് പ​ല​വ​ട്ടം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫലമുണ്ടായില്ല. ഇതോടെ, മു​ഖ്യ​മ​ന്ത്രി​യു​ടേ​യും മ​റ്റ് മ​ന്ത്രി​മാ​രു​ടേ​യും മു​ന്നി​ൽ പൊലീസ് ഇളിഭ്യരായി. വെടിവയ്ക്കാനുള്ള പതിനെട്ടടവും പ​രാ​ജ​യ​പ്പെ​ട്ട് ഒടുവിൽ അവർ മടങ്ങി.

 

അതേസമയം, സം​ഭ​വം ജ​ഗ​നാ​ഥ് മി​ശ്ര​യെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ആ​ർ​ജെ​ഡി എം​എ​ൽ​എ യ​ദു​വം​ശ് കു​മാ​ർ യാ​ദ​വ് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​വും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

August 22, 2019, 18:19 pm

Advertisement