9 Thursday
July , 2020
6.56 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

ജോർജ് ഫ്ലോയ്ഡിനെ കഴുത്തിൽ കാലമർത്തി ശ്വാസം മുട്ടിച്ചു കൊന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു


 

കറുത്ത വംശജനായ ജോർജ് ഫ്ലോയ്ഡ് എന്ന യുവാവിനെ കഴുത്തിൽ കാലമർത്തി ശ്വാസം മുട്ടിച്ചു കൊന്ന ഡെറിക് chauvin എന്ന പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു.

 

കൊലപാതകം കഴിഞ്ഞ് മൂന്നു ദിവസങ്ങൾക്കു ശേഷം നടന്ന അറസ്റ്റിനെ കുറിച്ച് മിനസോട്ട കമ്മിഷണർ ജോൺ ഹാരിങ്ടൺ ആണ് മാധ്യമങ്ങളെ അറിയിച്ചത്.  ഡെറിക് ചൗവിനെയും കൊലപാതകം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മൂന്നു പോലീസുകാരെയും ചൊവ്വാഴ്ച പിരിച്ചു വിട്ടിരുന്നു.


 
തിങ്കളാഴ്ചയാണ് നിരായുധനായ ജോർജ് ഫ്ലോയ്ഡിനെ ഡെറിക് കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന പോലീസുകാർ ആ ക്രൂരത കണ്ട് പ്രതികരിക്കാതെയിരുന്നു. എനിക്ക് ശ്വാസം വിടാൻ കഴിയുന്നില്ലെന്ന് ജോർജ് ഫ്ലോയ്ഡ് കരഞ്ഞുപറഞ്ഞിട്ടും പോലിസുദ്യോ​ഗസ്ഥൻ പിൻമാറിയിരുന്നില്ല.

 

ഈ വംശീയ കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കൊലപാതകത്തെ തുടർന്നു  വൻപ്രതിഷേധമാണ് മിനിസോട്ടയിൽ  നടന്നത്. പലയിടത്തും പോലീസും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടി.  പ്രക്ഷോഭകാരികൾ പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടങ്ങൾക്ക് തീയിട്ടു.

 

മിന്നസോട്ടയ്ക്കു പുറമേ ചികാ​ഗോ, ഇല്ലിനോയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ, മെംഫിസ്, ടെന്നിസി തുടങ്ങിയ ന​ഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു

 

May 30, 2020, 08:49 am

Advertisement