4 Thursday
March , 2021
3.37 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

ജിജിഐ ടാലന്റ് ലാബ് പ്രതിഭകളെ ആദരിച്ചു


 

ജിദ്ദ: ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് (ജിജിഐ) സംഘടിപ്പിച്ച മാധ്യമ ശിൽപശാല(ടാലന്റ് ലാബ് 2019)യോട് അനുബന്ധിച്ച് നടത്തിയ വാർത്താ റിപ്പോർട്ടിങ് മത്സരത്തിലെ വിജയികളെയും മികവ് പുലർത്തിയവരെയും ആദരിച്ചു. സീസൺസ് റെസ്‌റ്റോറന്റിൽ നടന്ന ചടങ്ങിൽ ആക്ടിങ് ഇന്ത്യൻ കോൺസൽ ജനറൽ വൈ. സാബിർ മുഖ്യാതിഥിയായിരുന്നു. മക്ക ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. ഗദീർ തലാൽ മലൈബാരി “എനിക്ക് കഴിയും; ഞാൻ ചെയ്യും” എന്ന വിഷയത്തിൽ ക്ലാസെടുത്തു.

 

ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ രാംനാരായൺ അയ്യർ, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങൽ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ വൈസ് ചെയർമാൻ വി.പി അലി മുഹമ്മദ് അലി, മത്സര വിജയികളായ അർപണ മെലാനി, സ്‌നേഹ സാറ (ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ), ആയിഷാ അഹമ്മദ്, മറിയം സയ്യിദ് ഖ്വാജ (ജിദ്ദ ദൽഹി പബ്ലിക് സ്‌കൂൾ), സായി ശക്തി (അൽറദ് വ ഇൻർനാഷണൽ സ്‌കൂൾ, യാമ്പു) എന്നിവർ പ്രസംഗിച്ചു.

 

അഞ്ച് വിജയികൾക്കു ഉപഹാരവും സർട്ടിഫിക്കറ്റുകളും വൈ. സാബിർ വിതരണം ചെയ്തു. റിഹേലി പോളിക്ലിനിക് ഡയറക്ടർമാരായ അബ്ദുൽ റസാഖ്, ഷാജഹാൻ എന്നിവരും മറ്റ് അതിഥികളും മികവ് പുലർത്തിയ 33 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിജിഐ അംഗം അബ്ദുറഹ്മാൻ കാളമ്പ്രാട്ടിലിന് ഉപഹാരം നൽകി. നൗഫൽ പാലക്കോത്തും കബീർ കൊണ്ടോട്ടിയും ചടങ്ങിന്റെ ഏകോപനം നിർവഹിച്ചു.

 

ജിജിഐ ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും ട്രഷറർ പി.വി ഹസൻ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. സഹൽ കാളമ്പ്രാട്ടിൽ ഖിറാഅത്ത് നടത്തി. അഷ്‌റഫ് പട്ടത്തിൽ, മൻസൂർ വണ്ടൂർ, നൗഷാദ് ചാത്തല്ലൂർ, ബിജുരാജ് രാമന്തളി, അനുപമ, ശബ്‌ന കബീർ തുടങ്ങിയവർ ചടങ്ങ് നിയന്ത്രിച്ചു.

 

January 12, 2021, 19:33 pm

Advertisement

Advertisement