24 Monday
February , 2020
5.00 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ഹിമപാതത്തിൽ പെട്ട പെൺകുട്ടിയെ 18 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി


മുസഫറാബാദ്: പാക്കധീന കശ്മരിൽ എൺപതോളം പേരുടെ മരണത്തിനിടയാക്കിയ ഹിമപാതത്തിൽപ്പെട്ട 12കാരിയെ 18 മണിക്കൂറിനു ശേഷം ജീവനോടെ രക്ഷപ്പെടുത്തി. അവിടെ കിടന്നു മരിക്കുമെന്നാണ് താൻ കരുതിയിരുന്നതെന്ന് ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സമീനയെന്ന പെൺകുട്ടി വ്യക്തമാക്കി.

 

സമീനയുടെ കാലിന് പൊട്ടലുണ്ട്.  സമീനയുടെ സഹോദരനും സഹോദരിയും മഞ്ഞിടിച്ചിലിൽ മരിച്ചു. സമീനയെ ജീവനോടെ തിരികെ കിട്ടിയ സന്തോഷത്തിലാണ് മാതാവ് ഷഹനാസ് ബീബി.

 

തിങ്കളാഴ്ചയാണ് നീലം താഴ് വരയിൽ മഞ്ഞിടിച്ചിൽ ഉണ്ടായത്. മൃതദേഹങ്ങൾ കണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണെന്ന് പാക് അധികൃതർ അറിയിച്ചു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

 

 

January 16, 2020, 10:01 am

Advertisement