14 Thursday
November , 2019
5.21 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

ഹ്യുണ്ടായി സാൻട്രോക്ക് ഇടിപരിശോധനയിൽ അഞ്ചിൽ രണ്ട് സ്റ്റാർ

October 31, 2019, 22:18 pm

ഹ്യുണ്ടായി സാൻട്രോക്ക് ക്രാഷ് ടെസ്റ്റിൽ ലഭിച്ചത് അഞ്ചിൽ രണ്ട് സ്റ്റാർ മാത്രം. ​ഗ്ലോബൽ എൻസിഎപി പ്രോട്ടോകോൾ പ്രകാരം മണിക്കൂറിൽ 64 കിലോമീറ്റർ വേ​ഗതയിലായിരുന്നു ഇടി പരിശോധന. കാറിലെ ഡമ്മികൾക്ക് ​ഗുരുതര പരിക്കേറ്റതിനു പുറമേ കാറിന്റെ ഘടനയും ഫൂട്ട് ഏരിയയും സ്ഥിരതയില്ലാത്തതാണെന്നു വ്യക്തമായി. മുൻ വശത്തെ രണ്ട് എയർബാ​ഗുകളിൽ ഡ്രൈവർ സൈഡിലേതു മാത്രമാണ് ശരിയായ രീതിയിൽ പ്രവർത്തിച്ചത്.

 


സമ്മിശ്ര സുരക്ഷാ പ്രകടനമാണ് ഇന്ത്യയിലേക്കുള്ള കാറുകൾ കാഴ്ചവയ്ക്കുന്നതെന്ന് ​പറഞ്ഞ ഗ്ലോബൽ എൻസിഎപി സിഇഒയും പ്രസിഡന്റുമായ ഡേവിഡ് വാർഡ് ദൗർഭാ​ഗ്യവശാൽ ഒരു കാർ പോലും അഞ്ചുസ്റ്റാർ പ്രകടനം കാഴ്ചവച്ചിട്ടില്ലെന്നും വ്യക്തമാക്കി. വിപണിയിൽ പൂജ്യം സ്റ്റാർ നേടുന്ന ഒരു കാർ പോലും ഉണ്ടാവരുതെന്ന് ഉറപ്പാക്കുന്ന ഇന്ത്യൻ സർക്കാരിന്റെ ക്രാഷ് ടെസ്റ്റ് മാനദണ്ഡമാണ് തങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

October 31, 2019, 22:18 pm

Advertisement