17 Friday
January , 2020
9.06 PM
livenews logo
flash News
ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ പൗരത്വനിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം നിർഭയ കൂട്ടബലാൽസം​ഗക്കൊലക്കേസ് പ്രതികളുടെ ദയാഹരജി രാഷ്ട്രപതി തള്ളി

എട്ടരക്കോടിയുടെ ഡയമണ്ട് കക്കൂസ് വിൽപ്പനയ്ക്ക്

November 07, 2019, 15:27 pm

നാൽപതിനായിരത്തിലേറെ ഡയമണ്ടുകൾ പതിപ്പിച്ച സ്വർണകക്കൂസ് പ്രദർശനത്തിന്. ഷാങ്ഹായ് വ്യാപാരമേളയിലാണ് ലോകറെക്കോഡ് ലക്ഷ്യമിട്ട് വിലപിടിപ്പുള്ള കക്കൂസ് പ്രദർശിപ്പിച്ചിരിക്കുന്നത്. 40815 ഡയമണ്ടുകളാണ് കക്കൂസിന്റെ സീറ്റിൽ ഒട്ടിച്ചിരിക്കുന്നത്. ഏകദേശം എട്ടരക്കോടി രൂപയാണ് സ്വർണ-ഡയമണ്ട് കക്കൂസിന് ഇട്ടിരിക്കുന്ന വില.

 

കൊറോണെറ്റ് ആണ് അപൂർവ കക്കൂസ് നിർമാതാക്കൾ. ഡയമണ്ട് കലാമ്യൂസിയം തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഇതിലൂടെ കൂടുതൽ ജനങ്ങൾക്ക് ആസ്വാദനം സാധ്യമാവുമെന്നും കൊറോണെറ്റ് സ്ഥാപകൻ ആരോൺ ഷും പറഞ്ഞു. ഡയമണ്ടുകൾ പതിച്ച വിവിധ ഉൽപ്പന്നങ്ങൾ തങ്ങൾ ആവശ്യക്കാർക്ക് വിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ഏറ്റവും കൂടുതൽ ഡയമണ്ട് പതിപ്പിച്ച കക്കൂസ് എന്ന റെക്കോ‍ഡ് പ്രതീക്ഷിച്ചാണ് ഈ അപൂർവ കക്കൂസ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ 400 കാരറ്റ് ഡയമണ്ട്, 18 കാരറ്റ് വെളുത്ത സ്വർണവും പതിപ്പിച്ച 20 ലക്ഷം ഡോളർ വിലയുള്ള ​ഗിത്താറും പ്രദർശനത്തിലുണ്ട്. 

November 07, 2019, 15:27 pm

Advertisement