24 Friday
September , 2021
11.58 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

വീട്ടിലിരുന്നു ജോലിചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി ​ഗൂ​ഗിൾ



കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ മറികടക്കാനാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി ആ​ഗോളതലത്തിൽ വ്യാപകമായത്. അതേസമയം വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാർക്ക് തിരിച്ചടിയായി ശമ്പളത്തിൽ കുറവു വരുത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ.

 

സ്ഥിരമായി വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ തീരുമാനിക്കുന്ന ജീവനക്കാർക്ക് ​ഗൂ​ഗിൾ എട്ടിന്റെ പണി നൽകുന്നത്. ​ഗൂ​ഗിളിന്റെ പുതിയ നയം മറ്റു വലിയ കമ്പനികൾ കൂടി ഏറ്റെടുത്താൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ശമ്പളത്തിൽ കുറവുണ്ടാകും. ​ഫേസ്ബുക്കും ട്വിറ്ററുമെല്ലാം നേരത്തേ സമാന നടപടി സ്വീകരിച്ചിരുന്നു. ജീവിതച്ചെലവ് കുറഞ്ഞ ഇടങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ ശമ്പളമാണ് കമ്പനികൾ ഇങ്ങനെ വെട്ടിക്കുറിച്ചത്.

 

തൊഴിലാളികൾ വസിക്കുന്ന ​ന​ഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും അടിസ്ഥാനത്തിൽ ശമ്പളത്തിൽ മാറ്റമുണ്ടാകുമെന്നാണ് ​ഗൂ​ഗിൾ വക്താവ് നൽകുന്ന വിദശീകരണം. അതേസമയം ശമ്പളം വെട്ടിക്കുറയുന്നത് തടയാൻ ഓഫിസിൽ പോയി ജോലി ചെയ്യുകയെന്ന തീരുമാനത്തിലേക്ക് പല ജീവനക്കാരും എത്തിയിട്ടുണ്ട്.

ഗൂ​ഗിളിന്റെ തീരുമാനം നിരവധി കുടുംബങ്ങളെ ബാധിക്കുമെന്നാണ് ശമ്പള വിവേചനത്തെക്കുറിച്ച് പഠനം നടത്തുന്ന പ്രഫ. ജെയ്ക് റോസൻഫെൽഡ് നൽകുന്ന മുന്നറിയിപ്പ്. അഞ്ചു ശതമാനം മുതൽ 25 ശതമാനം വരെയാണ് ​ഗൂ​ഗിൾ ശമ്പളം വെട്ടിക്കുറയ്ക്കുകയെന്ന് റിപോർട്ടുകൾ പറയുന്നു.

 

August 10, 2021, 21:05 pm

Advertisement

Advertisement