14 Friday
August , 2020
5.37 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

​ഗൂ​ഗിളിന്റെ പിക്സൽ ഫോണിലെ സുരക്ഷാവീഴ്ചകൾ കണ്ടെത്തുന്നവർക്ക് 10.76 കോടി രൂപ സമ്മാനം


​ഗൂ​ഗിളിന്റെ സ്മാർട്ട്ഫോണായ പിക്സലിന്റെ ബ​ഗു​കൾ കണ്ടെത്തുന്നവർക്ക് 10.76 കോടി രൂപ(15 ലക്ഷം ഡോളർ) വരെ പാരിതോഷികം നൽകുമെന്ന് കമ്പനി. ​ഗൂ​ഗിൾ പിക്സൽ സ്മാർട്ട്ഫോണിലെ ടൈറ്റാൻ എം സെക്യൂരിറ്റി ചിപ്പിലെ തകരാറുകൾ കണ്ടെത്തുന്നവർക്കാണ് പാരിതോഷികം. 2015 മുതൽ സുരക്ഷാ ​ഗവേ​ഷണങ്ങൾക്കായി 28.70 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് ​ഗൂ​ഗിൾ പറയുന്നു.

 

ആപ്പിൾ, ബുസ്ഫീഡ്, ഫേസ്ബുക്ക്, സാംസങ് തുടങ്ങിയ കമ്പനികൾ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിക്കുന്നവർക്ക് പാരിതോഷികം നൽകിവരുന്നുണ്ട്. പിഴവുകൾ ചൂണ്ടിക്കാണിക്കുന്നതിനാൽ ഇവ പരിഹരിക്കുകയും കുറ്റവാളികൾ പോരായ്മകൾ മുതലെടുക്കുന്നത് തടയുകയുമാണ് അധികൃതർ ഇത്തരമൊരു നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

 

പിക്സൽ സ്മാർട്ട്ഫോണുകളിൽ ഉപയോ​ഗിച്ചിരിക്കുന്ന ടൈറ്റാൻ എം സെക്യൂരിറ്റി ചിപ്പ് ആണ് ഫോണിന്റെ ഓപറേറ്റിങ് സിസ്റ്റത്തെ സംരക്ഷിക്കുകയും ഫോൺ തുറക്കുന്നതിന് ഉപയോ​ഗിക്കുന്ന ബയോമെട്രിക് ഡാറ്റ സൂക്ഷിക്കുകയും ചെയ്യുന്നത്.

 

1.43 കോടി രൂപ മുതൽ പരമാവധി 10.76 കോടി രൂപ വരെയാണ് ​ഗൂ​ഗിൾ സമ്മാനം നൽകുന്നത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കു മാത്രമായിരിക്കും പാരിതോഷികം കമ്പനി കൈമാറുക. 

November 22, 2019, 21:53 pm

Advertisement

Advertisement