21 Tuesday
January , 2020
6.21 PM
livenews logo
flash News
പശ്ചിമേഷ്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം പിഴച്ച് മോദിയും ബിജെപിയും അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന

സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. എം.കെ മുനീര്‍

August 22, 2019, 18:38 pm

കോഴിക്കോട്: 23 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കാന്‍ സാമൂഹിക സാമ്പത്തിക ജാതി സര്‍വേ ഉടന്‍ നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 22ന് കോടതി ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള കേസില്‍ ഹൈക്കോടതിയെ നിജസ്ഥിതി ബോധ്യപ്പെടുത്തി വേഗത്തില്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 


ആഗസ്റ്റ് 26നാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. നോട്ടീസ് കൈപ്പറ്റിയിട്ടും സര്‍ക്കാറും പിന്നാക്ക കമ്മിഷനും  മൗനം പാലിക്കുകയാണ്. ഇതുവരെ ഇക്കാര്യത്തില്‍ ഒരു വക്കാലത്ത് പോലും നല്‍കിയിട്ടില്ല. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റീസര്‍വ്വേ നടത്തി പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തണം.
 

 

ഓരോ പത്തുവര്‍ഷം കഴിയുമ്പോഴും പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുനപരിശോധിക്കണമെന്നാണ് 1993 ലെ പിന്നാക്ക കമ്മീഷന്‍ ആക്ടില്‍ പറയുന്നത്. സമാന നിര്‍ദേശം സുപ്രിംകോടതിയും നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത് പാലിക്കപ്പെട്ടിട്ടില്ല. പട്ടിക പുതുക്കുന്നതിനായി സംസ്ഥാനത്തെ ബാക്ക്‌വേര്‍ഡ് ക്ലാസ് കമ്മീഷന്‍ സാമൂഹിക-സാമ്പത്തിക ജാതി സര്‍വേ നടത്തണമെന്നാണ് വ്യവസ്ഥ. ഇത് നടക്കാത്തതാണ് പട്ടിക പുതുക്കുന്നതിനുള്ള തടസ്സം. ഇതോടെ 73 വിഭാഗങ്ങളില്‍  സര്‍ക്കാര്‍ ജോലികളിലടക്കം മതിയായ പ്രാതിനിധ്യം ലഭിച്ചോ എന്ന് പരിശോധിക്കാനും ലഭിച്ചവരെ  കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും കഴിയാതായി. നിലവില്‍ ഇത് സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.  

 


23 വര്‍ഷമായി തുടരുന്ന അലംഭാവം അവസാനിപ്പിച്ച് പിന്നാക്ക വിഭാഗങ്ങളോട് നീതി കാട്ടേണ്ട സന്ദര്‍ഭമാണിത്. ഇപ്പോഴും അവസര സമത്വം ലഭിക്കാതെ പോയ വിഭാഗങ്ങള്‍ ഏറെയുണ്ട്. സച്ചാര്‍ കമ്മിഷന്‍ റിപോര്‍ട്ടും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. മുസ്ലിംകള്‍ ഉള്‍പ്പെടെ പല പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വീസുകളില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് 2017ല്‍ നടത്തിയ സര്‍വേ പോലും ചൂണ്ടിക്കാട്ടുന്നുണ്ട്. റീ സര്‍വേ നടത്താനുള്ള സന്നദ്ധത അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പിന്നാക്ക വിഭാഗങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും അരികുവല്‍ക്കരിക്കപ്പെടുകയും സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുകയും ചെയ്യുന്ന കാലത്ത് നിലവിലുള്ള സംവരണത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താനുള്ള രാഷ്ട്രീയ ജാഗ്രത സര്‍ക്കാര്‍ കാണിക്കണമെന്നും ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

 

August 22, 2019, 18:38 pm

Advertisement