26 Tuesday
May , 2020
9.43 PM
livenews logo
flash News
വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്; 27 പേർ വിദേശത്ത് നിന്നെത്തിയവർ

ആരോ​ഗ്യ സേതു: കൊറോണ വൈറസ് ട്രാക്കർ ആപ്ലിക്കേഷനുമായി കേന്ദ്രസർക്കാർ



കൊറോണ വൈറസ് കേസുകൾ ട്രാക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷനുമായി കേന്ദ്രസർക്കാർ. ആരോ​ഗ്യ സേതുവെന്നാണ് ആപ്രിക്കേഷന്റെ പേര്. സ്മാർട്ട്ഫോൺ ലൊക്കേഷൻ ഡാറ്റയും ബ്ലൂടൂത്തും ഉപയോ​ഗപ്പെടുത്തിയാണ് ആരോ​ഗ്യസേതു ഫോൺ ഉപയോക്താവ് വൈറസ് ബാധിതന്റെ സമീപമാണോ നിൽക്കുന്നതെന്നും വൈറസ് ബാധിതനാണോയെന്നും ഉറപ്പുവരുത്തുക.

 

കൊറോണ ബാധിതന്റെ ആറടി അടുത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ ആപ്ലിക്കേഷൻ അക്കാര്യം യൂസറെ അറിയിക്കും. വൈറസ് ബാധിത കേസുകൾ ഏറെയുള്ള മേഖലയിലാണ് യൂസർ നിൽക്കുന്നതെങ്കിൽ ടോൾ ഫ്രീ നമ്പരായ 1075ൽ ബന്ധപ്പെട്ട് സമീപത്തുള്ള പരിശോധന കേന്ദ്രത്തിൽ എത്തി പരിശോധനയ്ക്ക് വിധേയരാവാനും ആരോ​ഗ്യസേതു നിർദേശം നൽകും.

 

ഇതിനു പുറമേ കൊറോണവൈറസിൽ നിന്ന് രക്ഷനേടാനുള്ള മാർ​ഗങ്ങളും ആപ്ലിക്കേഷൻ നിർ‌ദേശിക്കും. പരിശോധനയിൽ പോസിറ്റീവ് ആണ് ഉപയോക്താവെന്ന് വ്യക്തമായാൽ ഇക്കാര്യം സർക്കാരുമായും ആപ്ലിക്കേഷൻ ഷെയർ ചെയ്യും. അതേസമയം ഉപയോക്താവിന്റെ വിവരങ്ങൾ ആപ്ലിക്കേഷൻ തേഡ് പാർട്ടികൾക്ക് കൈമാറില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

 


ആപ്ലിക്കേഷനിലെ ചാറ്റ്ബോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉപയോക്താവ് ഉത്തരങ്ങൾ നൽകേണ്ടതുണ്ട്. ഉപയോക്താവിന് കൊറോണ രോ​ഗലക്ഷണങ്ങൾ ഉണ്ടോയെന്ന് അറിയാനാണ് ഈ ചോദ്യങ്ങൾ.

April 02, 2020, 12:10 pm

Advertisement