9 Sunday
August , 2020
5.51 PM
livenews logo
flash News
പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 42 ആയി അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

1.5 കി.മീ ദൂരം പ്രളയജലത്തിൽ ഇരു തോളിലും കുട്ടികളെയേറ്റി സുരക്ഷിത സ്ഥാനത്തേക്ക്; ​കൈയടി നേടി പൊലീസുകാരൻ


കേരളത്തിനു പുറമെ പ്രളയം ദുരിതം വിതച്ച ​ഗുജറാത്തിൽ നിന്നുള്ള ഒരു രക്ഷാപ്രവർത്തന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഹിറ്റ്. ​ഗുജറാത്തിലെ മോർബി ജില്ലയിലെ കല്ല്യാൺ ന​ഗറിലുണ്ടായ പ്രളയത്തിൽപ്പെട്ട രണ്ട് സ്കൂൾ വിദ്യാർഥിനികളെ ഇരു തോളിലുമേറ്റി ഒന്നര കി.മീ ദൂരം വെള്ളത്തിലൂടെ താണ്ടുന്ന പൊലീസുകാരന്റെ വീഡിയോ ആരുടേയും ഹൃദയത്തെ കീഴടക്കുന്നതാണ്. കനത്തെ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽപ്പെട്ട സ്കൂളിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാൻ പോയ പൊലീസ് സംഘത്തിലെ അം​ഗമായിരുന്നു പൃഥിരാജ് സിങ് ജഡേജ.

 

പ്രദേശത്ത് അഞ്ചു മണിക്കൂറോളം തുടർച്ചയായി നീണ്ടു നിന്ന മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 43 വിദ്യാർഥികളുള്ള സ്കൂളും ഒറ്റപ്പെടുകയായിരുന്നു. സ്കൂളിനു ചുറ്റും വെള്ളം നിറഞ്ഞു. ഇതോടെ കുട്ടികളെ രക്ഷപെടുത്താനാവാതെ കുടുങ്ങിയ സ്കൂൾ അധികൃതർ പൊലീസിന്റെ സഹായം തേടുകയായിരുന്നു. ഇതേ തുടർന്നാണ് പൃഥ്വിരാജടക്കമുള്ള പൊലീസുകാരെത്തിയത്. 

വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടികളെ ബോട്ടിൽ കരയ്ക്കെത്തിക്കാൻ ദേശീയ ദുരന്ത പ്രതികരണ സേനയ്ക്കായില്ല. ഇതോടെ ​ഗുജറാത്ത് പൊലീസ് ഈ കഠിനമായ ചുമതല തോളിലേൽക്കുകയായിരുന്നു. ഓരോരുത്തരെയായി മറുകരയെത്തിക്കുകയായിരുന്നു ലക്ഷ്യം. കണ്ണെത്താ ദൂരത്തോളം പരന്നൊഴുകുന്ന വെള്ളം. പൊലീസുകാർ ഓരോ കുട്ടികളെയും വഹിച്ച് നടക്കുമ്പോഴാണ് പൃഥ്വിരാജ് അരയ്ക്കൊപ്പം വെള്ളത്തിൽ തന്റെ രണ്ട് തോളിലും ഓരോ കുട്ടികളെയുമേറ്റി ഒഴുക്കിനെ കീറിമുറിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചത്.

 

ഇതിന്റെ വീഡിയോ അഡീഷണൽ ഡിജിപി ഷംഷേർ സിങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും പൃഥ്വിരാജിനെ അഭിനന്ദിക്കുകയും ചെയ്തു. ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പൃഥ്വിരാജിന്റെ ധൈര്യത്തെ പ്രശംസിച്ചു. കുത്തിയൊഴുകുന്ന വെള്ളത്തിന്റെ ശക്തിയിൽ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നിരിക്കെയാണ് പൃഥ്വിരാജ് സിങ് ഇരു കുട്ടികളേയും വളരെ കരുതലോടെ സുരക്ഷിതസ്ഥാനത്തെത്തിച്ച് മാതൃകയായത്. 

 

हमारे कंधे , आपकी सुरक्षा

Heroic work by Cop Prithviraj sinh Jadeja in Morbi #rescue #rains

@gujaratpolice_ @gujaratpolice_ @InfoGujarat @pradipsinhguj @ipsassociation pic.twitter.com/X0euoC2bzC

— Dr. Shamsher Singh IPS (@Shamsher_IPS) August 10, 2019

ഇതോടെ വിവിധ കോണുകളിൽ നിന്ന് ഇദ്ദേഹത്തിന് അഭിനന്ദനപ്രവാഹമാണ്. 36 പേർക്കാണ് സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ ഇതുവരെ ജീവൻ നഷ്ടമായത്. ഗുജറാത്ത് സൗരാഷ്ട്ര, മധ്യ ഗുജറാത്ത് ഭാഗത്താണ് മഴ കൂടുതല്‍ നാശം വിതച്ചത്. അതേസമയം, മഹാരാഷ്ട്രയുടെയും കര്‍ണാടകയുടെയും വിവിധ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടെയും നിരവധി പേരാണ് മരിച്ചത്. 

August 13, 2019, 14:07 pm

Advertisement

Advertisement