31 Sunday
May , 2020
10.59 PM
livenews logo
flash News
കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍

'ഓർമയില്ലേ ​ഗുജറാത്ത്'; മുസ്ലിങ്ങൾക്കെതിരെ പ്രകോപന മുദ്രാവാക്യവുമായി ബിജെപി


കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ മാര്‍ച്ചില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷവും പ്രകോപനവും നിറഞ്ഞ മുദ്രാവാക്യം. ​ഗുജറാത്ത് വംശഹത്യ ആവർത്തിക്കുമെന്ന മുന്നറിയിപ്പോടെയാണ് വിദ്വേഷവും അസഭ്യവും നിറഞ്ഞ മുദ്രാവാക്യം വിളിയുമായി ബിജെപി റാലി നടത്തിയത്. എന്നാൽ ഇതിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ബിജെപി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് റാലി സംഘടിപ്പിച്ചത്.

 

ഇന്നലെയായിരുന്നു സംഭവം. 'ഓര്‍മയില്ലേ ഗുജറാത്ത്', തന്തയില്ലാ ചെറ്റകളേ, ഉമ്മപ്പാല് കുടിച്ചില്ലെങ്കില്‍ ഇറങ്ങി വാടാ പട്ടികളേ' എന്നിങ്ങനെ ആക്രോശിച്ചാണ് കുറ്റ്യാടി ടൗണിലൂടെ മാർച്ച് നടന്നത്. ഇതു കൂടാതെ, 'മുക്കിനു മുക്കിനു ചെറ്റകൾ കെട്ടി, ചെറ്റകളെല്ലാം പള്ളികളാക്കി, പള്ളികൾ ആയുധശേഖരമാക്കി, രാജ്യസുരക്ഷയ്ക്കെതിരെ വന്നാൽ പടുത്തുയർത്തിയ പള്ളികളൊന്നും ഭാരതമണ്ണിൽ കാണില്ല' എന്ന മുദ്രാവാക്യവും ഇവർ വിളിച്ചിരുന്നു.

 

നൂറോളം വരുന്ന ആർഎസ്-ബിജെപി പ്രവർത്തകരാണ് ഒരു മതവിഭാ​ഗത്തിനെതിരെ ഇത്തരത്തിൽ വംശീയവെറി നിറച്ചുള്ള മുദ്രാവാക്യം വിളിച്ചത്.
പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ച് ബിജെപി ഇന്നലെ കുറ്റ്യാടിയില്‍ രാഷ്ട്രരക്ഷാ റാലിയും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശായിരുന്നു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ റാലി ആരംഭിക്കും മുമ്പു തന്നെ ടൗണിലെ ഭൂരിഭാഗം കടകളും അടച്ചു നാട്ടുകാർ പരിപാടിയെ ബഹിഷ്കരിച്ചിരുന്നു. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു.

 

ഇതിനു പിന്നാലെയാണ് റാലി നടന്നത്. പ്രകോപന പരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ ഉടനീളം. എന്നാല്‍ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നോയെന്ന കാര്യം അറിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ഇതിന്റെ വീഡിയോ അടക്കം പ്രചരിച്ചിരിക്കെയാണ് പൊലീസിന്റെ ഇത്തരമൊരു വിചിത്ര മറുപടി.

January 14, 2020, 20:02 pm

Advertisement