31 Sunday
May , 2020
10.18 PM
livenews logo
flash News
പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ

ഗള്‍ഫ്‌ കപ്പ്‌: ആദ്യ മത്സരം ഖത്തറും ഇറാഖും തമ്മില്‍


ദോഹ: ഗള്‍ഫ്‌ കപ്പ്‌ ടൂര്‍ണമെന്റിന് നവംബര്‍ 26ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ തുടക്കമാവും. ഖത്തറും ഇറാഖും തമ്മിലാണ് ഉദ്ഘാടന മത്സരം.

 

ഗ്രൂപ്പ് എ യില്‍ ഖത്തര്‍, യുഎഇ, യമന്‍, ഇറാഖ് എന്നീ ടീമുകളും ഗ്രൂപ്പ് ബി യില്‍ ഒമാന്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ടീമുകളുമാണ്.

 

ഖത്തര്‍-ഇറാഖ് മത്സരം വൈകുന്നേരം 7.30 ന് തുടങ്ങും. അതേ ദിവസം രണ്ടാം മത്സരത്തില്‍ അബ്ദുല്ല ബിന്‍ ഖലിഫ സ്റ്റേഡിയത്തില്‍ രാത്രി 9.30 ന് യമന്‍ യുഎഇയെ നേരിടും.

 

27നു നടക്കുന്ന ​ഗ്രൂപ്പ് ബി മത്സരങ്ങളില്‍ അബ്ദുല്ല ബിന്‍ ഖലിഫ സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30 ന് ഒമാനും ബഹ്‌റൈനും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരം അതേ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് സൗദിയും കുവൈത്തും തമ്മിലാണ്.

 

​ഗ്രൂപ്പ് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് അവസാനിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ അഞ്ചിനും ഫൈനല്‍ മത്സരം ഡിസംബര്‍ എട്ടിന് ശനിയാഴ്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും നടക്കും.

 

November 17, 2019, 08:01 am

Advertisement