14 Friday
August , 2020
4.41 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ഗുരുവായൂര്‍ കോട്ടപ്പടി ബാറിലെ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാള്‍ പിടിയില്‍


തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി ബാറിലെ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാണിപ്പയ്യൂര്‍ സ്വദേശിയും ഇപ്പോള്‍ ഇരിങ്ങപ്പുറത്ത് വാടകയ്ക്ക് താമസക്കാരനുമായ മേച്ചേരി വീട്ടില്‍ പുരുഷോത്തമനാ(28)ണ് പിടിയിലായത്.

 

ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി ബിജുഭാസ്‌ക്കറിന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ സി.ഐ കെ.സി സേതുവും സംഘവുമാണ് ഇയാളെ അറസ്റ്റുചെയ്തത്. കോട്ടപ്പടിയിലെ ബാറില്‍ ഇക്കഴിഞ്ഞ 19ന് രാത്രി 10നാണ് ആര്‍ത്താറ്റ് ചെമ്മണ്ണൂര്‍ വീട്ടില്‍ സൈമണ്‍ മകന്‍ ബിനീഷും പുരുഷോത്തമനും തമ്മില്‍ വഴക്കുണ്ടായത്. വഴക്കിനിടെ ബിനീഷിനു മര്‍ദ്ദനമേറ്റു.

 

തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരിക്കെ ബിനീഷ് വെള്ളിയാഴ്ച്ച രാവിലെയാണ് മരണപ്പെട്ടത്. ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് ബിനീഷിന്റെ മരണകാരണമെന്ന് പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

July 27, 2019, 21:20 pm

Advertisement

Advertisement