25 Wednesday
November , 2020
5.18 AM
livenews logo
flash News
'കുഴപ്പമൊന്നുമില്ല'; അന്യായ തടവിന്റെ 50ാം ദിവസം സിദ്ദീഖ് കാപ്പന്‍ ഭാര്യയും കുട്ടികളുമായി സംസാരിച്ചു EXCLUSIVE ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാ​ഗിലെ ദീദി സ്പുട്നിക് വി കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രാപ്തിയുള്ളതെന്ന് റഷ്യ രാജ്യസുരക്ഷ: 43 മൊബൈൽ ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി

ഭീകരർക്കൊപ്പം അറസ്റ്റിലായ ദേവീന്ദർ സിങ്ങ് ദേവീന്ദർ ഖാൻ ആയിരുന്നെങ്കിൽ ആർഎസ്എസിന്റെ പ്രതികരണരീതി മാറിയേനെ: ആധിർ രഞ്ജൻ ചൗധരി


ഹിസ്ബുൽ ഭീകരർക്കൊപ്പം കശ്മീരിൽ അറസ്റ്റിലായ ഡിവൈഎസ്പ് ദേവീന്ദർ സിങ്ങിന്റെ പേര് ദേവീന്ദർ ഖാൻ എന്നായിരുന്നുവെങ്കിൽ ആർഎസ്എസിന്റെ പ്രതികരണരീതി മാറിയേനെയെന്ന് ലോക്സഭയിലെ കോൺ​ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ആയ ആധിർ രഞ്ജൻ ചൗധരി. രാജ്യത്തിന്റെ ശത്രുക്കളെ മതത്തിന്റെയും വംശത്തിന്റെയും നിറത്തിന്റെയും വിവേചനമില്ലാതെ വിമർശിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

 


പുൽവാമ ആക്രമണത്തിനു പിന്നിലെ യഥാർഥ പ്രതികൾ ആരാണെന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ടെന്നു പറഞ്ഞ ആധിർ ചൗധരി പുൽവാമയിലെ ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് ആയിരുന്നു ദേവീന്ദർ സിങ്ങെന്നും ചൂണ്ടിക്കാട്ടി.

 

പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തു നിറച്ച വണ്ടി ഓടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിശദീകരണം. കനത്ത സുരക്ഷയോടെ നീങ്ങുന്ന സൈനികവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം എത്തിക്കാൻ ഭീകരർക്ക് കഴിഞ്ഞത് എങ്ങനെയാണെന്ന ചോദ്യവും അന്ന് ഉയർന്നിരുന്നു. നാൽപതിലേറെ സിആർപിഎഫ് സൈനികരായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

 

 

ശ്രീന​ഗർ വിമാനത്താവളത്തിലെ ജമ്മുകശ്മീർ പോലിസിന്റെ ആന്റി ഹൈജാക്കിങ് യൂനിറ്റിലും ദേവീന്ദർ സിങ് പ്രവർത്തിച്ചിരുന്നു. 2001ലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടും ദേവീന്ദർ സിങ്ങിന്റെ പേര് ഉയർന്നിരുന്നു. കേസിൽ പ്രതിയാക്കി തൂക്കിലേറ്റപ്പെട്ട അഫ്സൽ ​ഗുരു 2013ൽ എഴുതിയ കത്തിലാണ് ദേവീന്ദർ സിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ദേവീന്ദർ സിങ് പരിചയപ്പെടുത്തിക്കൊടുത്തയാളെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഡൽഹിയിൽ എത്തിക്കുകയും തന്റെ പേരിൽ അഫ്സൽ ​ഗുരു വീടെടുത്തു നൽകുകയുമായിരുന്നു. ഈ സംഘം പാർലമെന്റ് ആക്രമിക്കുകയും ഇതിനു പിന്നാലെ ഈ വിവരങ്ങളൊന്നും അറിയാതിരുന്ന അഫ്സൽ ​ഗുരുവിനെ പോലിസ് പ്രതിയാക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നായിരുന്നു കത്തിലെ വെളിപ്പെടുത്തൽ.

 

രണ്ട് ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് ആയുധങ്ങളുമായി പോവുമ്പാഴായിരുന്നു ദേവീന്ദർ സിങ് അറസ്റ്റിലായത്. ഷോപിയാനിൽ നിന്ന് സുരക്ഷിതമായി ഭീകരരെ തന്റെ വസതിയിലേക്ക് എത്തിച്ച് അവരെ അവിടെ താമസിപ്പിച്ചിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ ദേവീന്ദർ സിങ്ങിന്റെ വസതിയിൽ നിന്നും എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുക്കുകയുണ്ടായി.

January 14, 2020, 17:03 pm

Advertisement

Advertisement