12 Wednesday
May , 2021
6.44 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

ഹാദിയയെ കാണാൻ ഇതിന് മുമ്പും പോയിട്ടുണ്ട്; മകൾ വീട്ടിലേക്കും രണ്ട് തവണ വന്നിരുന്നെന്ന് പിതാവ് അശോകൻ EXCLUSIVE


മലപ്പുറം ഒതുക്കുങ്ങലിലെ ഹോമിയോ ക്ലിനിക്ക് നടത്തുന്ന മകൾ ഹാദിയയെ കാണാൻ ഇതിനു മുമ്പും പോയിട്ടുണ്ടെന്ന് പിതാവ് അശോകൻ. അഞ്ചാറു മാസമായി പോക്കുവരവ് തുടങ്ങിയിട്ടെന്നും അശോകൻ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. 

 

ആദ്യമായി പോയത് കഴിഞ്ഞ സെപ്തംബറിലായിരുന്നെന്നും രണ്ടു തവണ മകൾ വൈക്കത്തെ വീട്ടിലും വന്നിരുന്നെന്നും അശോകൻ വ്യക്തമാക്കി. ഹാദിയയെ മാതാപിതാക്കൾ ക്ലിനിക്കിലെത്തി കണ്ട ചിത്രം ഇന്നാണ് പുറത്തുവന്നത്. ഈ സാഹചര്യത്തിൽ പ്രതികരണം അറിയാൻ വിളിച്ചപ്പോഴായിരുന്നു അശോകൻ ഇക്കാര്യം പറഞ്ഞത്.

 

മാതാപിതാക്കളോടൊപ്പമിരിക്കുന്ന സെൽഫി ചിത്രം ഹാദിയ തന്നെയാണ് മൊബൈലിൽ പകർത്തിയത്. പത്ത് മാസത്തെ വീട്ടുതടങ്കലിൽ നിന്നും മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വിവാഹം സാധുവാകുകയും ചെയ്ത ശേഷമാണ് ഹാദിയ ഒതുക്കുങ്ങലിൽ സ്വന്തമായി ഹോമിയോ ക്ലിനിക്ക് ആരംഭിച്ചത്. 2019 ജൂലൈയിലായിരുന്നു ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് തുടങ്ങിയത്. 

 

കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ എം അശോകന്റെ മകള്‍ അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ച് ഹാദിയ എന്ന പേരു സ്വീകരിക്കുകയും പിന്നീട് കൊല്ലം സ്വദേശി ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ഈ വിവാഹം ഹൈക്കോടതി അസാധുവാക്കി ഹാദിയയെ വീട്ടുതടങ്കലിൽ അയച്ചതോടെ ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. 

 

സേലത്ത് ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റം. ഹാദിയയെ നിർബന്ധിച്ച് മതം മാറ്റി സിറിയയിൽ കൊണ്ടുപോകാനായിരുന്നു ഭർത്താവ് ഷഫിൻ ജഹാന്റെ ശ്രമമെന്നായിരുന്നു മാതാപിതാക്കളുടെയും സംഘപരിവാർ സംഘടനകളുടേയും ആരോപണം. 

 

എന്നാൽ മാതാപിതാക്കൾ സംഘപരിവാറിന്റെ വലയിൽ വീണിരിക്കുകയാണെന്ന് ഹാദിയ അന്നേ വ്യക്തമാക്കിയിരുന്നു. ഏറെ കാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഹാദിയ മോചിതയായതോടെ ഈ കുപ്രചരണങ്ങളെല്ലാം പൊളിയുകയായിരുന്നു.

 

വിവാഹത്തിൽ തീവ്രവാദമോ ലൗ ജിഹാദോ ഇല്ലെന്ന് എൻഐഎ തന്നെ അന്വേഷിച്ചു കണ്ടെത്തുകയും സുപ്രീംകോടതിക്കു ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ വീട്ടുതടങ്കലിൽ നിന്ന് മോചിതയായത്. 

 

വിവാഹം സുപ്രീംകോടതി അം​ഗീകരിക്കുകയും പഠനം തുടരാൻ അനുവദിക്കുകയും ചെയ്ത ശേഷം ഹോമിയോ കോഴ്സ് പൂർത്തിയാക്കിയ ഹാദിയ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മലപ്പുറം- കോട്ടക്കൽ റോഡിൽ ഒതുക്കുങ്ങലിൽ ക്ലിനിക് തുടങ്ങിയത്. 

 

2018 മാർച്ച് എട്ട് വനിതാ ദിനത്തിലാണ് പത്തുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹാദിയ-ഷഫിൻ വിവാഹം സാധുവാക്കി സുപ്രീംകോടതി വിധി വന്നത്. 2017 മെയ് 24നായിരുന്നു ഇരുവരുടേയും വിവാഹം അസാധുവാക്കി ഹൈക്കോടതി ഹാദിയയെ വീട്ടുതടങ്കലിലേക്ക് അയച്ചത്. തുടർന്ന് പത്തു മാസത്തോളം എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് കഴിയുകയായിരുന്നു ഹാദിയ.

February 13, 2021, 20:34 pm

Advertisement

Advertisement