12 Wednesday
May , 2021
7.37 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

മകൾ മുസ്‌ലിമായത് ഇന്നും അംഗീകരിക്കുന്നില്ല; നിലപാടിൽ മാറ്റമില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ EXCLUSIVE


ഹാദിയയെ കാണാൻ പോയത് മകളെന്ന നിലയ്ക്ക് മാത്രമാണെന്നും അവൾ മുസ്‌ലിമായതിനെ ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നും പിതാവ് അശോകൻ. മകളുടെ മതംമാറ്റത്തിൽ തന്റെ പഴയ നിലപാടിൽ മാറ്റമില്ലെന്നും അശോകൻ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. 

 

മകളുടെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചൊന്നും താൻ ചോദിച്ചില്ല. എന്തൊക്കെയായാലും മകളാണല്ലോ. മുസ്‌ലിമായതിലൊന്നും ഒരു കാര്യവുമില്ലെന്നും അശോകൻ പറഞ്ഞു. മകളെ മാത്രം കാണാനാണ് പോയത്. അഞ്ചാറു തവണ കണ്ടിരുന്നു. ക്ലിനിക്കിൽ പോയത് ആദ്യമായിട്ടാണ്. മറ്റു പലയിടത്തും വച്ചാണ് മുമ്പ് കണ്ടിരുന്നത്. 

 

തീവ്രവാദ വിവാഹവുമായി ബന്ധപ്പെട്ട വെറുപ്പ് മകളോട് ഇപ്പോഴുമുണ്ടെന്നും അശോകൻ പറഞ്ഞു. എൻഐഎയുടേയും സുപ്രീംകോടതിയുടേയും കണ്ടെത്തലുകളെ അശോകൻ ഇപ്പോഴും അം​ഗീക്കുന്നില്ലെന്നു തെളിയിക്കുന്നതാണിത്. 

 

ഹാദിയ-ഷെഫിൻ വിവാഹത്തിൽ നിർബന്ധിത മതംമാറ്റമോ തീവ്രവാദ ബന്ധമോ ഇല്ലെന്ന് എൻഐഎ തന്നെ കണ്ടെത്തി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം സാധുവാക്കി വീട്ടുതടങ്കലിൽ നിന്നും കോടതി മോചിപ്പിച്ചത് എന്നിരിക്കെയാണ് പഴയ ആരോപണം തന്നെ അശോകൻ ആവർത്തിക്കുന്നത്.

 

ആദ്യമായി പോയത് കഴിഞ്ഞ സെപ്തംബറിലായിരുന്നെന്നും രണ്ടു തവണ മകൾ വൈക്കത്തെ വീട്ടിലും വന്നിരുന്നെന്നും അശോകൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടുതൽ വിവരങ്ങളറിയാൻ വിളിച്ചപ്പോഴാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഹാദിയയെ മാതാപിതാക്കൾ 
മലപ്പുറം ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് കണ്ടത്. 

 

മാതാപിതാക്കളോടൊപ്പമിരിക്കുന്ന സെൽഫി ചിത്രം ഹാദിയ തന്നെയാണ് മൊബൈലിൽ പകർത്തിയത്. പത്ത് മാസത്തെ വീട്ടുതടങ്കലിൽ നിന്നും മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വിവാഹം സാധുവാകുകയും ചെയ്ത ശേഷമാണ് ഹാദിയ ഒതുക്കുങ്ങലിൽ സ്വന്തമായി ഹോമിയോ ക്ലിനിക്ക് ആരംഭിച്ചത്. 2019 ജൂലൈയിലായിരുന്നു ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് തുടങ്ങിയത്. 

 

കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ എം അശോകന്റെ മകള്‍ അഖില എന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ച് ഹാദിയ എന്ന പേരു സ്വീകരിക്കുകയും പിന്നീട് കൊല്ലം സ്വദേശി ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ഈ വിവാഹം ഹൈക്കോടതി അസാധുവാക്കി ഹാദിയയെ വീട്ടുതടങ്കലിൽ അയച്ചതോടെ ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. 

 

സേലത്ത് ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റം. ഹാദിയയെ നിർബന്ധിച്ച് മതം മാറ്റി സിറിയയിൽ കൊണ്ടുപോകാനായിരുന്നു ഭർത്താവ് ഷഫിൻ ജഹാന്റെ ശ്രമമെന്നായിരുന്നു മാതാപിതാക്കളുടെയും സംഘപരിവാർ സംഘടനകളുടേയും ആരോപണം. 

 

എന്നാൽ മാതാപിതാക്കൾ സംഘപരിവാറിന്റെ വലയിൽ വീണിരിക്കുകയാണെന്ന് ഹാദിയ അന്നേ വ്യക്തമാക്കിയിരുന്നു. ഏറെ കാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഹാദിയ മോചിതയായതോടെ ഈ കുപ്രചരണങ്ങളെല്ലാം പൊളിയുകയായിരുന്നു.

 

വിവാഹത്തിൽ തീവ്രവാദമോ ലൗ ജിഹാദോ ഇല്ലെന്ന് എൻഐഎ തന്നെ അന്വേഷിച്ചു കണ്ടെത്തുകയും സുപ്രീംകോടതിക്കു ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ വീട്ടുതടങ്കലിൽ നിന്ന് മോചിതയായത്. 

 

വിവാഹം സുപ്രീംകോടതി അം​ഗീകരിക്കുകയും പഠനം തുടരാൻ അനുവദിക്കുകയും ചെയ്ത ശേഷം ഹോമിയോ കോഴ്സ് പൂർത്തിയാക്കിയ ഹാദിയ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മലപ്പുറം- കോട്ടക്കൽ റോഡിൽ ഒതുക്കുങ്ങലിൽ ക്ലിനിക് തുടങ്ങിയത്. 

 

2018 മാർച്ച് എട്ട് വനിതാ ദിനത്തിലാണ് പത്തുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹാദിയ-ഷഫിൻ വിവാഹം സാധുവാക്കി സുപ്രീംകോടതി വിധി വന്നത്. 2017 മെയ് 24നായിരുന്നു ഇരുവരുടേയും വിവാഹം അസാധുവാക്കി ഹൈക്കോടതി ഹാദിയയെ വീട്ടുതടങ്കലിലേക്ക് അയച്ചത്. തുടർന്ന് പത്തു മാസത്തോളം എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് കഴിയുകയായിരുന്നു ഹാദിയ.

February 14, 2021, 15:00 pm

Advertisement

Advertisement