12 Sunday
July , 2020
3.00 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

സുൽത്താൻ ഖാബൂസിന്റെ പിൻ​ഗാമിയെ തിരഞ്ഞെടുത്തു; ഹൈതം ബിൻ താരിഖ് അൽ സഈദ് ഒമാന്റെ പുതിയ ഭരണാധികാരി


സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തെ തുടർന്ന് ഹൈതം ബിൻ താരിഖ് അൽ സഈദ് ഒമാന്റെ പുതിയ ഭരണാധികാരിയായി ചുമതലയേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍റെ ദീര്‍ഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ഏറെ ചേര്‍ന്നു നിന്നയാളാണ് 66കാരനായ ഹൈതം ബിന്‍ താരിഖ്.

 


പശ്ചിമേഷ്യയിൽ ഒമാന്റെ ഇടം എഴുതിച്ചേർത്ത മികച്ച ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസിന്റെ പിൻ​ഗാമിക്ക് രാജ്യത്തെ സ്വദേശികളും മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളും ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരിക, പൈതൃക മന്ത്രിയായി സേവനം ചെയ്തു വരികയായിരുന്നു ഹൈതം ബിൻ താരിഖ്. 1954 ലാണ് ജനനം. 1979-ല്‍ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന്, ഫോറിന്‍ സര്‍വീസ് പ്രോഗ്രാമില്‍ ബിരുദം നേടി. പീംബോര്‍ക്ക് യൂനിവേഴ്സിറ്റിയില്‍ നിന്നും ഉന്നത പഠനവും പൂര്‍ത്തിയാക്കി. നേരത്തെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം ചെയ്തു.

 

 

ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ പ്രഥമ പ്രസിഡണ്ട് കൂടിയായ ഹൈതം, മികച്ച കായിക പ്രേമിയാണ്. ഒമാന്‍റെ ഭാവി വികസന പദ്ധതിയായ 2040ന്‍റെ ചെയര്‍മാന്‍ പദവി അലങ്കരിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി രാജ്യഭരണം ഏറ്റെടുക്കേണ്ടി വന്നത്.

 

മോഹൻലാലിന്റെ പഴയകാല മുഖസാദൃശ്യം മൂലം സുല്‍ത്താന്‍ ഹൈതത്തെ ചെറുപ്പകാലത്ത് മോഹന്‍ലാല്‍ എന്നാണ് ഒമാനിലെ മലയാളികള്‍ വിളിച്ചിരുന്നത്.

 

49 വർഷമായി ഒമാന്റെ രാഷ്ട്രത്തലവനായിരുന്ന സുൽത്താൻ ഖാബൂസ് അർബുദരോ​ഗത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. ഏറ്റവും കൂടുതൽ കാലം ഒരു രാജ്യം ഭരിക്കുന്ന അറബ് ഭരണാധിപൻ എന്ന നേട്ടത്തിന്റെ നെറുകയിലിരിക്കെയാണ് സുൽത്താൻ ഖാബൂസിന്റെ അന്ത്യം. 1970ലാണ് സുൽത്താൻ ഖാബൂസ് ഒമാൻ ഭരണാധികാരിയായത്.

January 11, 2020, 19:35 pm

Advertisement