13 Thursday
August , 2020
11.31 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ജംറകളിൽ കല്ലേറ് കർമം പുരോ​ഗമിക്കുന്നു



ആഷിക്ക് ഒറ്റപ്പാലം മക്ക

 

മക്ക: അറഫ സം​ഗമശേഷം മിനയിൽ തിരികെയെത്തിയ ഹജ്ജ് തീർത്ഥാടകർ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ജംറയിൽ കല്ലേറ് കർമം പൂർത്തിയാക്കുന്നു. പകൽ അറഫാ സംഗമവും രാത്രി മുസ്തലീഫ  താമസവും കഴിഞ്ഞു തീർത്ഥാടകർ ഇന്ന് രാവിലെയാണ് മിനായിൽ തിരിച്ചെത്തിയത്.

 

 

ഇന്നലെ മുസ്തലിഫയിൽ  നിന്നു അണുവിമുക്തമാക്കി ലഭിച്ച കല്ലുകളാണ് ഇന്ന് ജംറകളിൽ എറിയാൻ വിശ്വാസികൾ ഉപയോ​ഗിക്കുന്നത്. ജംറതുൽ അക്ബയിലാണ് ഇന്ന് കല്ലേറ് കർമം നിർവഹിക്കുന്നത്. പരമാവധി ഒരേസമയം 50 തീർത്ഥാടകരെ മാത്രമാണ് കല്ലേറിന് കർമ്മം നിർവഹിക്കാൻ അനുവദിക്കുന്നത്.

 

 

 

 

 

തീർത്ഥാടകരെ സംബന്ധിച്ച് ഏറ്റവും തിരക്ക് കുറഞ്ഞ ദിവസമാണിന്ന്. കല്ലേറ് കർമ്മം അവസാനിച്ചാൽ വിശുദ്ധ ഹറമിൽ പോയി ത്വവാഫ് ചെയ്യുക, മുടി മുറിക്കുക, ബലി നൽകുക തുടങ്ങിയ കർമങ്ങളും തീർത്ഥാടകർ ഇന്ന് തന്നെ നിർവഹിക്കും.

 


കർമ്മങ്ങളെല്ലാം അവസാനിച്ച് താമസസ്ഥലമായ മിനയിൽ തന്നെ തിരിച്ചെത്തും. ബാക്കിയുള്ള ദിവസങ്ങളിൽ 2 ജംറകളിൽ എറിയാനുള്ള കർമങ്ങൾ തുടരും.

 

July 31, 2020, 14:36 pm

Advertisement

Advertisement