15 Sunday
December , 2019
7.39 AM
livenews logo
flash News
സവർക്കറെ അവഹേളിക്കരുത്; അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല: രാഹുൽ ​ഗാന്ധിയോട് ശിവസേന ത്രിപുര രാജകുടുംബാം​ഗം പൗരത്വ ബില്ലിനെതിരേ സുപ്രിംകോടതിയിൽ ഗം​ഗ ഘട്ടിന്റെ പടിക്കെട്ടിൽ തട്ടിവീണ് പ്രധാനമന്ത്രി; എഴുന്നേൽപ്പിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ മോദി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹൈദരലി ഷിഹാബ് തങ്ങൾ; സമസ്ത പൗരത്വ സംരക്ഷണ സമ്മേളനത്തിൽ പ്രതിഷേധമിരമ്പി പൗരത്വ ഭേ​ദ​ഗതി ബില്ലിനെതിരേ സണ്ണി വെയ്ൻ; പ്രതിഷേധം പങ്കുവച്ചത് കുറിക്കുകൊള്ളുന്ന വീഡിയോയിലൂടെ സുദാൻ മുൻ പ്രസിഡന്റ് ഒമർ അൽ ബാഷിറിന് രണ്ടുവർഷം തടവ് പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കുമോ തുടരുമോ? ബുധനാഴ്ച അറിയാം ദുബയ് എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ 5ജി സൗകര്യം സദാചാര ​ഗുണ്ട എം രാധാകൃഷ്ണനെ പിന്തുണച്ച വി മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവർത്തകർ; ഒടുവിൽ പ്രസ്താവന പിൻവലിച്ചു കളഞ്ഞുകിട്ടിയ പണം പോലിസിലേൽപ്പിച്ചു; പ്രവാസി മലയാളിക്ക് ദുബയിൽ അം​ഗീകാരം

അറഫ സംഗമത്തിന് 21 ലക്ഷം തീര്‍ത്ഥാടകര്‍

August 10, 2019, 18:14 pm

മിന: ഹജ്ജ് തീര്‍ത്ഥാടനത്തിലെ സുപ്രധാന കര്‍മമായ അറഫ സംഗമത്തിന് തീര്‍ത്ഥാടലക്ഷങ്ങള്‍ അറഫയിലെത്തി. 21 ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകരാണ് അറഫ മൈതാനിയിലെ നിറുത്തത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കുക. തുടര്‍ന്ന് ഇവര്‍ മുസ്ദലിഫയില്‍ രാപാര്‍ക്കും. ശനിയാഴ്ച സുബഹി നമസ്‌കാരശേഷമായിരുന്നു തീര്‍ത്ഥാടകര്‍ മിനയില്‍ നിന്നു 14 കിലോമീറ്റര്‍ അകലെയുള്ള അറഫ താഴ്‌വരയിലേക്കു പ്രയാണം തുടങ്ങിയത്.

 

തിരക്ക് ഒഴിവാക്കുന്നതിനായാണ് തീര്‍ത്ഥാടകര്‍ രാവിലെ മുതല്‍ അറഫ സംഗമത്തിനായി പുറപ്പെട്ടുതുടങ്ങിയത്. മശാഇര്‍ ട്രെയിന്‍ സര്‍വീസ് ആണ് കൂടുതല്‍ പേരും യാത്രയ്ക്ക് ഉപയോഗപ്പെടുത്തിയത്. മറ്റു തീര്‍ത്ഥാടകര്‍ നടന്നാണ് അറഫയിലേക്ക് പുറപ്പെട്ടത്.

 

മുസ്ദലിഫയില്‍ രാപാര്‍ത്ത ശേഷം അവിടെ നിന്നു ശേഖരിച്ച കല്ലുകളുമായി തീര്‍ത്ഥാടകര്‍ ഞായറാഴ്ച മിനയില്‍ തിരികെയെത്തും. സാത്താന്റെ പ്രതീകമായ ജംറത്തുല്‍ അഖബയില്‍ കല്ലേറ് നടത്തിയ ശേഷം മുടി മുറിച്ച് ബലിയും അര്‍പ്പിച്ച് തീര്‍ത്ഥാടകര്‍ ഹറമിലേക്കു പോവും. ഇവിടെ ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച ശേഷം ഹജ്ജിന്റെ വേഷമായ ഇഹ്‌റാമില്‍ നിന്ന് വിടവാങ്ങി രണ്ടുദിനം കൂടി തീര്‍ത്ഥാടകര്‍ മിനായില്‍ ചെലവിടും.

 

August 10, 2019, 18:14 pm

Advertisement