19 Friday
August , 2022
1.43 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; കിടപ്പിലായ രോ​ഗികളെയുമായി മദീനയിൽ നിന്ന് മക്കയിലേക്ക് ആംബുലൻസുകൾ



കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷമുള്ള ആദ്യ ഹജ്ജ് തീർഥാടനകർമങ്ങൾക്ക് തുടക്കമായി. 10 ലക്ഷത്തോളം തീർഥാടകരാണ് ഇന്ന് ഹജ്ജ് കർമങ്ങൾ തുടങ്ങിയത്.

 

മദീനയിലെ ആശുപത്രികളിൽ കിടപ്പുരോ​ഗികളായ തീർഥാടകരെ ആരോ​ഗ്യവകുപ്പ് മക്കയിലേക്ക് ആംബുലൻസുകളിൽ എത്തിച്ചു. 10 ആംബുലൻസുകളാണ് ആരോ​ഗ്യവകുപ്പ് ഇതിനായി ഏർപ്പെടുത്തിയത്. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കമുള്ള ആരോ​ഗ്യ സംഘം അനു​ഗമിച്ചിരുന്നു. സർവസജ്ജമായ അഞ്ച് ആംബുലൻസുകളാണ് രോ​ഗികളെ വഹിച്ച ആംബുലൻസുകളെ അനു​ഗമിച്ചത്. എല്ലാ വർഷവും ഇത്തരത്തിൽ കിടപ്പുരോ​ഗികളായ തീർഥാടകരെ ഹജ്ജ് നിർവഹിക്കാനായി ആംബുലൻസുകളിൽ അധികൃതർ കൊണ്ടുപോവാറുണ്ട്.

 

വൃക്കരോ​ഗികളായ തീർഥാടകർക്കായി പ്രതിദിനം 1000 ‍ഡയാലിസിസ് സെഷനുകളാണ് ആരോ​ഗ്യവകുപ്പ് നടത്തുന്നത്. ഇപ്രകാരം മക്കയിലും മദീനയിലുമായി 30000 ഡയാലിസിസ് സെഷനുകളാണ് ആരോ​ഗ്യമന്ത്രാലയം സംഘടിപ്പിക്കുന്നത്. മൊബൈൽ ഡയാലിസിസ് യൂനിറ്റും അധികൃതർ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. 10 ഡയാലിസിസ് യൂനിറ്റുകളാണ് മൊബൈൽ സർവീസായി ഉള്ളത്. അടിയന്തര സാഹചര്യങ്ങളിലാണ് മൊബൈൽ യൂനിറ്റുകൾ ഉപയോ​ഗപ്പെടുത്തുന്നത്.

 


കൊടുംചൂടാണ് അനുഭവപ്പെടുന്നത് എന്നതിനാൽ സൂര്യാഘാതമുണ്ടായാൽ ചികിൽസ നൽകുന്നതിനായി മക്കയിലും മദീനയിലുമായി ആശുപത്രികളിൽ 172 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുരറമേ മക്കയിൽ 51ഉം മദീനയിൽ 15ഉം കിടക്കകളും ഒരുക്കിയിട്ടുണ്ട്. ചൂടിൽ നിന്ന് തീർഥാടകർക്ക് ആശ്വാസം പകരാനായി വെള്ളം സ്പ്രേ ചെയ്യുന്ന കൂറ്റൻ ഫാനുകളും ആരോ​ഗ്യവകുപ്പ് മക്കയിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

July 07, 2022, 15:17 pm

Advertisement

Advertisement