17 Tuesday
September , 2019
1.59 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

നിരത്തുകളില്‍ കരുത്തുകാട്ടാന്‍ ലൈവ് വയറും; ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയിലെത്തി

August 27, 2019, 16:37 pm

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് വാഹനമായ ലൈവ് വയര്‍ ഇന്ത്യയിലുമെത്തി. യുഎസ്, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ലൈവ് വയര്‍ ഇതുവരെ ലഭ്യമായിരുന്നത്. നാല്‍പതു ലക്ഷം മുതല്‍ അമ്പതുലക്ഷം രൂപവരെയാണ് ലൈവ് വയറിന് ഇന്ത്യയില്‍ വില പ്രതീക്ഷിക്കുന്നത്. കേവലം മൂന്നുസെക്കന്റ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത ആര്‍ജിക്കാനുള്ള ശേഷി ലൈവ് വയറിനുണ്ട്. 100ല്‍ നിന്ന് 129ലെത്താന്‍ 1.9 സെക്കന്റ് മതിയാവും. ക്ലച്ചോ, ഗിയര്‍ ഷിഫ്റ്റിങ്ങോ ആവശ്യമില്ല.

 

വാഹനത്തിലെ 4.3 ഇഞ്ച് സ്‌ക്രീനില്‍ 7 രീതിയിലുള്ള ഡ്രൈവ് മോഡുകളുണ്ട്. ഇവ തിരഞ്ഞെടുക്കുന്നത് അനുസരിച്ചായിരിക്കും വണ്ടിയുടെ പ്രകടനം. റോഡ്, റെയിന്‍, സ്‌പോര്‍ട്, റേഞ്ച് എന്നീ നാലു പ്രീ പ്രോഗാമ്ഡ് മോഡ് ഉള്‍പ്പെടെയാവും ഏഴ് ഡ്രൈവിങ് മോഡുകള്‍ ഉണ്ടാവുക.

 

കാസ്റ്റ് അലുമിനിയം ചട്ടക്കൂടാണ് വാഹനത്തിനുള്ളത്. 17 ഇഞ്ചാണ് വീലുകള്‍. 180 എംഎം വീതിയുള്ള സ്‌പോര്‍ട്‌സ് ചക്രമാണ് പിന്‍വശത്ത്. മുന്‍ ചക്രത്തിന് 120 എംഎം ആണ് വീതി. 249 കിലോഗ്രാമാണ് ലൈവ് വയറിന്റെ ഭാരം. 15.5 കെ വാട്ട്‌സ് ലിതിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. നഗരങ്ങളില്‍ 225 കിലോമീറ്ററും ഹൈവേകളില്‍ 142 കിലോമീറ്ററും മൈലേജ് ലഭിക്കും. ഇതിനു പുറമെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് 12 വാട്‌സിന്റെ ചെറിയ ഒരു ബാറ്ററി കൂടി വാഹനത്തിലുണ്ടാവും. സാധാരണരീതിയില്‍ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ 12 മണിക്കൂര്‍ ആവശ്യമാണ്. അതേസമയം, ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

 

August 27, 2019, 16:37 pm