20 Sunday
September , 2020
1.25 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

വിൽപ്പനയില്ല; ഹാർലി ഡേവിസൻ ഇന്ത്യ വിട്ടേക്കുംഅമേരിക്കൻ മോട്ടോർസൈക്കിൾ നിർമാണക്കമ്പനിയായ ഹാർലി ഡേവിസൻ ഇന്ത്യ വിട്ടേക്കുമെന്ന് സൂചന. വിൽപ്പനക്കുറവാണ് തീരുമാന കാരണം. 2009ലാണ് ഹാർലി ഡേവിസൻ ഇന്ത്യയിൽ കാലുറപ്പിച്ചത്. ഹരിയാനയിലെ ബാവലിലായിരുന്നു പ്ലാന്റ് സ്ഥാപിച്ചത്.

 

കൊറോണ വൈറസ് വ്യാപനത്തിനു മുമ്പ് തന്നെ ഇന്ത്യൻ വാഹനവിപണി കൂപ്പ്കുത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനം സ്ഥിതി കൂടുതൽ വഷളാക്കി.

 

അതേസമയം കമ്പനി ഇന്ത്യ വിടുന്നുവെന്ന വാർത്തകളെക്കുറിച്ച് ഹാർലി ഡേവിസൻ പ്രതികരിക്കാൻ വിസമ്മതിച്ചു. ഊഹാപോഹങ്ങൾക്കും കിംവദന്തികൾക്കും ഹാർലി ഡേവിസൻ മറുപടി നൽകാറില്ലെന്നായിരുന്നു ഇതേക്കുറിച്ച് കമ്പനിയുടെ പ്രതികരണം.

 


ഏഷ്യ മാനേജിങ് മാർക്കറ്റ്സ് ആന്റ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ സഞ്ജീവ് രാജശേഖരനെ സിം​ഗപ്പൂരിലേക്ക് സ്ഥലംമാറ്റുമെന്ന റിപോർട്ടുകളും പുറത്തുവരുന്നുണ്ട്.

 

 

കമ്പനി ഇന്ത്യയിൽ നിർമാണമാരംഭിച്ചത് എച്ച്ഡി വാഹനങ്ങളുടെ വില കുതിച്ചുയരും. ഉയർന്ന ഇറക്കുമതി തീരുവയാണ് ഇതിനു കാരണമാവുക. രാജ്യത്ത് ഇടത്തരം മോട്ടോർസൈക്കിളുകൾക്ക് വൻ തോതിൽ ആവശ്യക്കാരുണ്ടെങ്കിലും എച്ച്ഡിയുടേത് അടക്കമുള്ള ആഡംബര മോട്ടോർസൈക്കിളുകൾക്ക് സ്വീകാര്യത കുറവാണ്.

 

2019-20 വർഷത്തിൽ 2500ൽ താഴെ മോട്ടോർസൈക്കിളുകളാണ് എച്ച്ഡി ഇന്ത്യയിൽ വിറ്റഴിച്ചത്. അതേസമയം റോയൽ എൻഫീൽഡ് ഇതേ സാമ്പത്തികവർഷത്തിൽ 42000 യൂനിറ്റുകൾ വിറ്റഴിച്ചുവെന്ന് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

 

എച്ച്ഡിയുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ സ്ട്രീറ്റ് 750ന് 4.69 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 13 മോഡലുകൾ കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. സിവിഒ ലിമിറ്റഡിന് 50 ലക്ഷം രൂപയാണ് വില. 33 ഡീലർമാരാണ് ഹാർലി ഡേവിസന് ഇന്ത്യയിലുള്ളത്.

 

 

August 20, 2020, 19:14 pm

Advertisement

Advertisement