24 Tuesday
November , 2020
5.48 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ഹാഥ്രസ് ഇരയുടെ കുടുംബം കഴിയുന്നത് വീട്ടുതടങ്കലിനു സമാനമായ അവസ്ഥയിൽ; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യംസവർണർ കൂട്ടബലാൽസം​ഗം ചെയ്തു കൊലപ്പെടുത്തിയ യുപിയിലെ ഹാഥ്രസിലെ ദലിത് പെൺകുട്ടിയുടെ കുടുംബം കഴിയുന്ന വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തിലെന്ന് മനുഷ്യാവകാശ സംഘടനയുടെ റിപോർട്ട്. തങ്ങൾക്കു നൽകിയിരുന്ന സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ജീവൻ തന്നെ അപകടത്തിലാവുമെന്ന് ഭയന്നാണ് കുടുംബം കഴിയുന്നതെന്നും റിപോർട്ടിൽ പറയുന്നു.  പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ്(പിയുസിഎൽ)ആണ് ഇതുസംബന്ധിച്ച വസ്തുതാന്വേഷണം നടത്തി റിപോർട്ട് പുറത്തുവിട്ടത്. 

 

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർഭയ നിധി ഉപയോ​ഗിച്ച് കുടുംബത്തിന്റെ പുനരധിവാസം സാധ്യമാക്കണമെന്നും പിയുസിഎൽ ആവശ്യപ്പെട്ടു. 

ഹാഥ്രസ് കുടുംബത്തിന്റെ സാധാരണ ജീവിതം ഇല്ലാതായിരിക്കുകയാണെന്നും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണ് അവർ കഴിയുന്നതെന്നും പിയുസിഎൽ ഭാരവാഹികളായ കമൽ സിങ്, ഫർമാൻ നഖ് വി, അലോക്, ശശികാന്ത്, കെ ബി മൗര്യ എന്നിവർ ലഖ്നൗവിൽ മാധ്യമങ്ങളോടു പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ച ഉദ്യോ​ഗസ്ഥർക്കെതിരേ കേസെടുക്കണമെന്നും പിയുസിഎൽ ആവശ്യപ്പെട്ടു. ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ, എസ് പി വിക്രം വീർ, സ്റ്റേഷൻ ഹൗസ് ഇൻചാർജ് എന്നിവർക്കെതിരേയാണ് ഈ കുറ്റത്തിന് കേസെടുക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. 

സപ്തംബർ 14നാണ് 19കാരിയായ പെൺകുട്ടിയെ നാലം​ഗസംഘം കൂട്ടബലാൽസം​​ഗം ചെയ്തത്. ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി രണ്ടാഴ്ച ആശുപത്രിയിൽ കഴിഞ്ഞശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഹാഥ്രസിലേക്ക് കൊണ്ടുവന്നെങ്കിലും അധികൃതർ ഇടപെട്ട് പുലർച്ചെ ദഹിപ്പിക്കുകയായിരുന്നു. കുടുംബത്തിന് മൃതദേഹം കൈമാറാതെയായിരുന്നു തിടുക്കപ്പെട്ടുള്ള ഈ നടപടി. 

ഹാഥ്രസ് സംഭവത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേര് വലിച്ചിഴയ്ക്കുന്നത് ഹിന്ദു മുസ് ലിം പ്രശ്നമാക്കി മാറ്റി വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണെന്ന് അലോകും നഖ് വിയും കുറ്റപ്പെടുത്തി. പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുപി പൊലീസ് എടുത്ത കേസുകൾ കൂടി സിബിഐക്ക് കൈമാറണമെന്നും പിയുസിഎൽ ആവശ്യപ്പെട്ടു. നിലവിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് ഈ കേസുകൾ അന്വേഷിക്കുന്നത്. 

 

 

November 21, 2020, 21:31 pm

Advertisement

Advertisement