19 Friday
August , 2022
1.06 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ഇരട്ട സ്കോളർഷിപ്പുമായി ഹവ്വാ യാസിർതുർക്കി ഗവൺമെൻ്റ് 178 രാജ്യങ്ങളിലെ മിടുക്കന്മാരായ വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സ്കോളർഷിപ്പിന് ഇന്ത്യയിൽ നിന്ന് വടക്കാങ്ങര കരുവാട്ടിൽ യാസിറിൻ്റെയും ആൽപറമ്പിൽ ഷാക്കിറയുടെയും മകൾ ഹവ്വാ യാസിർ യോഗ്യത നേടി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനത്തിനാണ് ഹവ്വ അപേക്ഷിച്ചത്.

 

കൂടാതെ തുർക്കിയിലെ തന്നെ ഒന്നാം റാങ്ക് യൂനിവേഴ്സിറ്റി ആയ കോച്ച് യൂനിവേഴ്സിറ്റിയിൽ ഇൻ്റർനാഷണൽ റിലേഷൻസ് എന്ന വിഷയത്തിലും ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പാണ് ഹവ്വയ്ക്ക് ലഭിച്ചത്. സി ബി എസ് സി പത്താം തരവും പന്ത്രണ്ടാം തരവും ഫുൾ എപ്ലസ് ഓടുകൂടി പാസ്സായ ഹവ്വ പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.

 

സ്കൂൾ കലോത്സവങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ഹവ്വ ഒരു മികച്ച ഗായിക കൂടിയാണ്. എം എസ് പി ഇംഗ്ലീഷ് സ്കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോൾ ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും കുട്ടികളുടെ പ്രധാനമന്ത്രി എന്ന ബഹുമതി നേടുകയും ചെയ്തു.

 

വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂളിൽ നിന്ന് പത്താം തരവും വെള്ളില പി ടി എം സ്കൂളിൽ നിന്ന് പ്ലസ് ടുവും പാസായി. മാതാപിതാക്കളുടെ നിർബന്ധത്തിനു് വഴങ്ങി സയൻസ് ഗ്രൂപ്പ് എടുത്തെങ്കിലും ഏതെങ്കിലും ഒരു വിദേശ യൂനിവേഴ്സിറ്റിയിൽ രാജ്യാന്തര നയതന്ത്രവുമായി ബന്ധപ്പെട്ട കോഴ്സിന് പഠിക്കണമെന്ന മോഹവുമായി ടോഫലും SAT പരീക്ഷയും സ്വന്തമായി പഠിച്ച് ഉന്നത സ്കോർ നേടുകയുണ്ടായി.

 

ഇന്ത്യയിൽ നിന്ന് ബിരുദ കോഴ്സിന് ഹവ്വയ്ക്ക് മാത്രമാണ് സെലക്ഷൻ ലഭിച്ചത്. കോഴ്സ് ഫീ സിന് പുറമെ താമസം, യാത്രാചെലവ്, ചികിത്സ ഇൻഷൂറൻസ് തുടങ്ങി സ്റ്റൈപൻ്റായി 1800 ലിറ അഥവാ ഏകദേശം ഇന്ത്യൻ രൂപ 16000 രൂപയും ലഭിക്കുന്നതാണ് സ്കോളർഷിപ്പ് പാക്കേജ്: കൂടാതെ പഠനത്തോടൊപ്പം പാർട്ട് ടെംജോലി ചെയ്യാനും യൂനിവേഴ്സിറ്റി അവസരം നൽകുന്നുണ്ട്.

 

ഇസ്താംബൂളിലെ തന്നെ മറ്റൊരു യൂനിവേഴ്സിറ്റിയിൽ ടെലിവിഷൻ റേഡിയോ സിനിമ എന്ന കോഴ്സിൽ സഹോദരൻ ഹനാൻ യാസിറും തുർക്കി ഗവൺമെൻ്റിൻ്റെ മറ്റൊരു സ്കോളർഷിപ്പിൽ രണ്ടാം വർഷമായി പഠിച്ചു കൊണ്ടിരിക്കുന്നു. ഹവ്വയുടെ മറ്റൊരു സഹോദരിയായ പ്രസിദ്ധ ഗായിക ഡോ.ഹന്നാ യാസിർ ഇപ്പോൾ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ജോലി ചെയ്യുന്നു.

 

ഹന്നയുടെയും ഹനാൻ്റെയും ഹവ്വയുടെ നിരവധി മ്യൂസിക് ആൽബങ്ങൾ യൂട്യൂബിൽ വളരെ ജനപ്രിയമാണ്. സെപ്റ്റംബർ മാസം അവസാനത്തോടെ ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങുന്നതു കൊണ്ട് വളരെ വേഗം തുർക്കിയിലെത്താനുള്ള തിരക്കിലാണിപ്പോൾ ഹവ്വ.

 

August 28, 2021, 22:34 pm

Advertisement

Advertisement