13 Thursday
August , 2020
11.40 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി



ആലുവ: നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ചികിത്സാ കിട്ടാതെ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി- രാജു ദമ്പതികളുടെ മകനായ പൃഥ്വിരാജാണ് മരിച്ചത്. ഇന്നലെ കുട്ടി നാണയം വിഴുങ്ങിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ നൽകാൻ തയ്യാറായില്ല.

 

എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു അവരുടെ നിർദേശമെന്ന് അമ്മ പറയുന്നു. എറണാകുളം ജനറൽ ആശുപത്രിയിയിലെ നിര്‍ദേശപ്രകാരം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു. എന്നാൽ അവിടെയും ചികിത്സ നൽകാൻ തയ്യാറാവാതെ അവർ മടക്കി. 

 

ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് വന്നതുകൊണ്ട് കിടത്താന്‍ പറ്റില്ലെന്നും ചോറും പഴവും കൊടുത്താല്‍ മതിയെന്നും പറഞ്ഞാണ് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരിച്ചയച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഇന്നലെ രാത്രിയോടെ നില മോശമായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

 

അതേസമയം, സംഭവത്തില്‍ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ മരണം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷനിൽ നിന്ന് വിവരങ്ങൾ തേടിയെന്ന് ദേശീയ ചെയർപേഴ്സൺ പ്രിയങ്ക് കനൂങ്കേ അറിയിച്ചു. വിഷയത്തിൽ ഇടപെടാൻ സംസ്ഥാന കമ്മീഷനോട് അഭ്യർഥിച്ചു. വിവരങ്ങൾ ലഭിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

August 02, 2020, 12:16 pm

Advertisement

Advertisement