31 Sunday
May , 2020
10.04 PM
livenews logo
flash News
പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ

ദുബയ് വിമാനത്താവളം വെള്ളത്തിലായി; വിമാനസർവീസുകൾ മുടങ്ങി, ഞായറാഴ്ചയും അവധി പ്രഖ്യാപിച്ച് യുഎഇയിലെ വിവിധസ്കൂളുകൾ


യുഎഇയിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ. മഴ ശക്തമായതിനെ തുടർന്ന് ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. റൺവേ ഉൾപ്പെടെ വെള്ളം മുങ്ങിയതോടെ നിരവധി സർവീസുകൾ റദ്ദാക്കി. വിമാനത്താവള പ്രവർത്തന പൂർവസ്ഥിതിയിലാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും എന്നാൽ ചില സർവീസുകൾ റദ്ദാക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.

 


ബുദ്ധിമുട്ട് ഉണ്ടാവുന്നത് ഒഴിവാക്കാൻ യാത്രക്കാരോട് വിമാനസർവീസുകളുടെ പരിഷ്കരിച്ച സമയം പരിശോധിക്കണമെന്നു നിർദേശം നൽകി. മണിക്കൂറുകൾ റോഡുകളിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ മെട്രോ സേവനം ഉപയോ​ഗപ്പെടുത്തണമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയും വ്യക്തമാക്കി.

 

യുഎഇയിലെ വിവിധ സ്കൂളുകൾ ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച സ്കൂളുകൾ തുറക്കുമെന്ന് വിജ്ഞാന, മാനുഷിക വികസന അതോറിറ്റി ശനിയാഴ്ച പ്രഖ്യാപിച്ചെങ്കിലും തീരുമാനം അതാത് സ്കൂളുകൾക്ക് വിടുകയായിരുന്നു.

 

 

ശക്തമായ മഴ പെയ്യുന്നത് കണക്കിലെടുത്ത് കാലാവസ്ഥ നിരീക്ഷണ വിഭാ​ഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി. മലമ്പ്രദേശങ്ങളിൽ വരുന്ന രണ്ടുദിവസങ്ങൾ കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ജബൽ ജൈസിൽ അന്തരീക്ഷ താപനില 0 ഡി​ഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്.

 

റാസൽ ഖൈമ, അൽ ഐൻ, അസബ് എന്നിവയുടെ കിഴക്കൻ മേഖലയിലും തെക്കൻ മേഖലയിലും  ഞായറാഴ്ച മഴ തുടരുമെന്നാണ് നി​ഗമനം.

 

പുലർച്ചെ ഉറക്കമെഴുന്നേറ്റപ്പോഴാണ് മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ വിവരം ദുബയ് നിവാസികൾ അറിയുന്നതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപോർട്ട് ചെയ്തു. മണിക്കൂറിൽ 150 മില്ലിമീറ്ററിലധികം മഴ രണ്ടുമണിക്കൂറിലധികം സമയം പെയ്തുകൊണ്ടിരുന്നെന്നും റിപോർട്ടിൽ പറയുന്നു.

 

മഴയെത്തുടർന്ന് ​ദുബയ് ​ഗ്ലോബൽ വില്ലേജിനും ശനിയാഴ്ച അവധി നൽകി. ഞായറാഴ്ച വൈകീട്ട് നാല് മണിക്കേ ​ഗ്ലോബൽ വില്ലേജ് തുറക്കുകയുള്ളൂവെന്നും അധികൃതർ അറിയിക്കുകയുണ്ടായി.

 


കഴിഞ്ഞദിവസം ഇസ്രായേലിലും കനത്ത മഴ പെയ്തിരുന്നു. 51 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് വടക്കൻ ഇസ്രായേലിൽ ഉണ്ടായതെന്ന് ഇസ്രായേൽ കാലാവസ്ഥ വിഭാ​ഗം അറിയിച്ചു.

 

January 11, 2020, 21:16 pm

Advertisement