25 Wednesday
May , 2022
6.40 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ


 

ഹിജാബ് ധരിച്ചെത്തിയതിന് ക്ലാസിന് പുറത്താക്കിയ കോളേജ് അധികൃതരുടെ വർ​ഗീയ നിലപാടിനെതിരെ സമരം തുടർന്ന് മുസ്‌ലിം വിദ്യാർഥിനികൾ. കർണാടക ഉഡുപ്പിയിലെ ​ഗവണ്‍മെന്റ് പ്രീ യൂനിവേഴ്‌സിറ്റി വനിതാ കോളേജിലെ വിദ്യാർഥിനികളാണ് 21 ദിവസമായി കോളേജ് വരാന്തയിൽ അവകാശ പോരാട്ടം നടത്തുന്നത്. ക്ലാസിൽ ഹിജാബ് നിരോധിച്ച കോളേജ് പ്രിൻസിപ്പലിന്റെ നടപടി വകവയ്ക്കാതെ ദിവസവും ഇവർ കാമ്പസിലെത്തുന്നത് ശിരോവസ്ത്രം ധരിച്ചാണ്.

 

ക്ലാസിന് പുറത്താക്കിയിട്ടും ഒരു ദിവസം പോലും ഇവർ കോളേജിൽ എത്താതിരുന്നിട്ടില്ല. എട്ട് വിദ്യാർഥിനികളാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വസ്ത്രധാരണ അവകാശത്തിന് വേണ്ടി സമരം ചെയ്യുന്നത്. കോളേജ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയും കലക്ടർ ഇടപെട്ട് ഹിജാബ് നിരോധനം ഒഴിവാക്കായിട്ടും നിലപാടിൽ നിന്ന് പിന്മാറാൻ പ്രിൻസിപ്പൽ രുദ്രെ ​ഗൗഡ തയാറായിട്ടില്ല. ഇതേ തുടർന്നാണ് ഇവർ പോരാട്ടം തുടരുന്നത്. ഹിജാബ് ധരിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്ന് ആവർത്തിക്കുന്ന വിദ്യാർഥിനികൾ, അത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാ​ഗമാണെന്നും ഊന്നിപ്പറയുന്നു.

 

പ്ലസ് വൺ, പ്ലസ് ടു കൊമേഴ്സ്, സയൻസ് വിദ്യാർഥിനികളാണ് ഇവർ. കോളേജ് പ്രിൻസിപ്പലിന്റെ വർ​ഗീയ നിലപാട് മൂലം ഡിസംബർ 27 മുതൽ ഇവർ ക്ലാസിന് പുറത്താണ്. എല്ലാ ദിവസവും കൃത്യമായി കോളേജിൽ എത്താറുണ്ടെങ്കിലും ആബ്സന്റ് അടയാളപ്പെടുത്തുകയാണ് അധികൃതർ ചെയ്യുന്നത്. 70 മുസ്‌ലിം പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാൽ ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും വ്യക്തി താൽപര്യമാണെന്ന് ഈ എട്ട് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

 

മുൻ വർഷങ്ങളിൽ ഹിജാബ് ധരിക്കാൻ ക്ലാസിൽ അനുമതിയുണ്ടായിരുന്നെന്നും വിദ്യാർഥിനികൾ ചൂണ്ടിക്കാട്ടുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും ഇവരുടെ പക്കലുണ്ട്. 37 വർഷമായി ക്ലാസിൽ ഒരൊറ്റ വിദ്യാർഥിനിയും ഹിജാബ് ധരിച്ചിട്ടില്ലെന്ന കോളേജ് അധികൃതരുടെ വാദമാണ് ഇതിലൂടെ പൊളിയുന്നത്.

 

അതേസമയം, കോളേജിൽ ഹിന്ദുമത ആഘോഷങ്ങൾ നടത്താറുണ്ടെന്നും ഹൈന്ദവാചാര പ്രകാരമുള്ള പൊട്ട് ഉൾപ്പെടെയുള്ളവ ധരിച്ചെത്താൻ ഹിന്ദു കുട്ടികൾക്ക് യാതാരു വിലക്കുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പിന്നെ എന്തുകൊണ്ടാണ് ഇസ്‌ലാം മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിക്കാൻ വിലക്കുന്നതെന്നും വിദ്യാർഥിനികൾ ചോദിക്കുന്നു.

 

ഇതിനിടെ, 15 ദിവസമായി കോളജില്‍ പോയിട്ടില്ലെന്ന് തെറ്റായി പ്രസ്താവിച്ചുള്ള ഒരു ക്ഷമാപണ കത്ത് കഴിഞ്ഞയാഴ്ച തങ്ങളെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചെന്നും വിദ്യാർഥിനികൾ പറയുന്നു. ഈ ദിവസങ്ങളില്‍ തങ്ങള്‍ കോളേജില്‍ പോയിരുന്നെങ്കിലും ഹിജാബ് ധരിച്ചതിനാല്‍ ക്ലാസില്‍ കയറാന്‍ അനുവദിച്ചില്ല. മാപ്പപേക്ഷ എഴുതാന്‍ തങ്ങള്‍ മൂന്നു പേരോട് ഒരു മുറിയുടെ മൂന്ന് വ്യത്യസ്ത കോണുകളില്‍ നാല് പുരുഷ പ്രൊഫസര്‍മാരുടെ സാന്നിധ്യത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. അപേക്ഷ എഴുതാതെ ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല- വിദ്യാർഥിനികൾ വിശദാക്കുന്നു.

 

അതേസമയം, യൂണീഫോമിലെ ഐക്യസ്വഭാവം നഷ്ടപ്പെടുന്നതുകൊണ്ടാണ് ശിരോവസ്ത്രം നിരോധിച്ചതെന്നാണ് കോളേജ് പ്രിൻസിപ്പൽ രുദ്രെ ​ഗൗഡയുടെ വാദം. ശിരോവസ്ത്രം ധരിക്കാൻ സമ്മതിക്കില്ലെന്നാണ് ബിജെപി നേതാവും കോളേജ് ഡെവലപ്മെന്റ് മോനിറ്ററിങ് കമ്മിറ്റി മേധാവിയുമായ ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടും പറയുന്നത്. 1985ൽ കോളേജ് സ്ഥാപിച്ചപ്പോൾ മുതൽ ഇവിടെയൊരു യൂണീഫോമുണ്ട്. ഇവിടെ ഒരു പ്രത്യേക യൂണീഫോം നിർബന്ധമാണെങ്കിൽ പിന്നെ ശിരോവസ്ത്രം ധരിക്കുന്നതിന്റെ ആവശ്യകത എന്താണെന്നും രഘുപതി ഭട്ട് ചോദിച്ചു.

 

എന്നാൽ, സർക്കാർ കോളേജുകളിൽ ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡുകൾ നിർബന്ധമാക്കിയിട്ടില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാ​ഗേഷ് പറഞ്ഞു. ഇതോടെ യൂണീഫോമിനൊപ്പം ശിരോവസ്ത്രം പാടില്ലെന്ന കോളേജ് അധികൃതരുടേയും കോളേജ് ഡെവലപ്മെന്റ് മോനിറ്ററിങ് കമ്മിറ്റിയുടേയും വാദങ്ങൾ പൊളിയുകയാണ്.

 

ഇതിനിടെ, അധികൃതരുടെ ഇസ്‌ലാമോഫോബിക് നിലപാട് കൊണ്ട് വിദ്യാർഥിനികളെ അവരുടെ മത സ്വത്വത്തിന്റെ പേരിൽ വേട്ടയാടുന്നത് ചൂണ്ടിക്കാട്ടി ബം​ഗളുരുവിലെ പ്രി യൂണിവേഴ്സിറ്റി എജ്യുക്കേഷൻ ഡിപാർട്ടമെന്റിന് ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് കത്തെഴുതി. വിദ്യാഭ്യാസം വേണമെങ്കിൽ വിശ്വാസം ഒഴിവാക്കാൻ മുസ്‌ലിം വിദ്യാർഥിനികളെ നിർബന്ധിക്കുന്നതും അവരുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും അതിനെ ആ നിലയ്ക്ക് തന്നെ പരി​ഗണിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അഡ്വ. ക്ലിഫ്റ്റൺ ഡി റൊസാരിയോ ഒപ്പിട്ട കത്ത്.

January 19, 2022, 21:44 pm

Advertisement

Advertisement