17 Thursday
October , 2019
4.22 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

September 16, 2019, 11:47 am

രാജ്യത്ത് ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്നും അതാകണം ദേശീയ ഭാഷയെന്നുമുള്ള ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാദം പൊളിച്ച് 2011ലെ സെൻസസ് കണക്കുകൾ. രാജ്യത്ത് ഏറ്റവുമധികം ആളുകളുടെ മാതൃഭാഷയല്ല ഹിന്ദിയെന്ന് സെൻസസ് തെളിയിക്കുന്നു.

 

2011ലെ ഭാഷാ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ജനസംഖ്യയുടെ 43.65 ശതമാനം പേർ (55.49 കോടി) മാത്രമാണ് ഹിന്ദി- അനുബന്ധ ഭാഷ സംസാരിക്കുന്നതെന്നാണ് കണക്ക്. ഇവരില്‍ തന്നെ തനത് ഹിന്ദി സംസാരിക്കുന്നത് 26 ശതമാനം പേര്‍ മാത്രമാണ്. അതായത് 32,22,30,097 പേർ. ഹിന്ദിയുടെ മറ്റ് വകഭേദങ്ങളാണ് ബാക്കിയുള്ളവരുടെ മാതൃഭാഷ. 

 

ഇതില്‍ ഭോജ്പുരിയാണ് മുന്നില്‍ നില്‍ക്കുന്നത്. 5.05 കോടി ആളുകളാണ് ഭോജ്പുരി മാതൃഭാഷയുള്ളവർ. ബീഹാറിലെ ഗ്രാമപ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലുമാണ് ഭോജ്പുരി സംസാരിക്കുന്നവരുള്ളത്. ബീഹാറില്‍ സോതിപുര അഥവാ സെന്‍ട്രല്‍ മൈഥിലി സംസാരിക്കുന്നവരും ഉണ്ട്. മധുബനി, ദര്‍ബംഗ ജില്ലകളിലാണ് ഇത്. ഹിന്ദി മേഖലകളെന്ന് കരുതപ്പെടുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ സന്താളി, ദോഗ്രി, കശ്മീരി, ബോഡോ എന്നീ പ്രാദേശിക ഭാഷകളും പ്രചാരത്തിലുണ്ട്.മാതൃഭാഷയുള്ളർ.

 

ഹിന്ദിയുടെ വകഭേദങ്ങളിൽ രാജസ്ഥാനി മാതൃഭാഷയുള്ളവർ 2.58 കോടി പേരാണെന്ന് കണക്കുകൾ പറയുന്നു. ചത്തീസ്​ഗഢി 1.62 കോടി ആളുകളും മാതൃഭാഷയായി ഉപയോ​ഗിക്കുന്നു. അതായത് ജനസംഖ്യയുടെ 56 ശതമാനത്തിലധിം പേരും ഹിന്ദിയോ അതിന്റെ വകഭേദങ്ങളോ സംസാരിക്കാത്തവരാണ്. അതേസമയം, എട്ടു ശതമാനത്തിലേറെ പേര്‍ ബംഗാളി സംസാരിക്കുന്നു- 9.61 കോടി പേർ. 

 

ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ഭാഷയാണ് ബം​ഗാളിയെന്ന് സെൻസസ് വ്യക്തമാക്കുന്നു. തെലു​ഗു മാതൃഭാഷയുള്ളവർ 8.09 കോടി പേരാണ്. 5.07 കോടി പേർ ഉറുദുവും സംസാരിക്കുന്നുണ്ട്. 6.88 കോടി പേർ തമിഴും 4.35 കോടി ആളുകൾ കന്നഡയും 3.47 കോടി പേർ മലയാളവും 3.40 കോടി ആളുകൾ ഒഡിയയും 3.11 കോടി പേർ പഞ്ചാബിയും മാതൃഭാഷയായി ഉപയോ​ഗിക്കുന്നു. 1.48 കോടി പേരാണ് അസമീസ് മാതൃഭാഷയുള്ളവർ.

 

രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയെന്ന നിലയ്ക്ക് ഹിന്ദിക്ക് പൊതുഭാഷയാവാന്‍ സാധിക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത്ഷായുടെ വാദം. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കളാണ് കടുത്ത എതിർപ്പുമായി രം​ഗത്തെത്തിയത്. ബം​ഗളുരുവിൽ കന്ന‍ഡ സംഘടനകളുടെ പ്രക്ഷോഭവും അരങ്ങേറിയിരുന്നു. 

September 16, 2019, 11:47 am

Advertisement