9 Thursday
July , 2020
7.07 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

പൃഥ്വിരാജിനും ആശിഖ് അബുവിനുമെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല


സ്വാതന്ത്ര്യസമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന വാരിയംകുന്നൻ സിനിമയിലെ നായകൻ പൃഥ്വിരാജിനും സംവിധായകൻ ആശിഖ് അബുവിനുമെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഫേസ്ബുക്കിലൂടെയാണ് ഭീഷണിയുമായി രം​ഗത്തെത്തിയത്. 

 

നിങ്ങൾ പ്രതീക്ഷിക്കാത്ത വേറിട്ടൊരു പ്രതികരണം ഉണ്ടാവുമെന്നാണ് ഭീഷണി. 1921ലെ പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ലെന്നും സിനിമ സംവിധാനിച്ചോളൂ കാണാം എന്നും ഭീഷണിയുണ്ട്. പൃഥ്വിരാജിനും ആശിഖ് അബുവിനുമെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ രം​ഗത്തെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ പരസ്യ ഭീഷണിയും.

 

ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു. അതോണ്ട് മോനെ പൃഥ്വീ, ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം! 1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല! ആസിഖേ സംവിധാനിച്ചോളു..... കാണാം- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമാണ് സംഘപരിവാർ പ്രവർത്തകർ രം​ഗത്തെത്തിയിരിക്കുന്നത്. കാലങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കലാപകാരിയാക്കിയാണ് സംഘപരിവാർ സംഘടനകൾ അവതരിപ്പിക്കുന്നത്. ഇതേ തുടർന്നുള്ള കുപ്രചരണങ്ങളും തുടർന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സിനിമാ പ്രഖ്യാപനത്തിനു പിന്നാലെ പരസ്യമായ ഭീഷണിയും ഉയർത്തിയിരിക്കുന്നത്. 

 

ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനും കഴിഞ്ഞദിവസം ചിത്രത്തിനെതിരെ രംഗത്തു വന്നിരുന്നു. ചിത്രത്തിൽ നിന്ന് പൃഥ്വിരാജ് പിൻമാറണം എന്നാണ് ബി രാധാകൃഷ്ണ മേനോൻ ആവശ്യപ്പെട്ടത്. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു- എന്ന പ്രഖ്യാപനമാണ് സംഘപരിവാർ സംഘടനകളെ ചൊടിപ്പിച്ചത്.

June 23, 2020, 15:20 pm

Advertisement