13 Thursday
August , 2020
1.54 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

മുസ്‌ലിംകൾക്ക് അയോധ്യയിൽ പള്ളി നിർമിക്കാൻ അഞ്ചേക്കർ നൽകരുതെന്ന് ഹിന്ദുമഹാസഭ സുപ്രിംകോടതിയിൽ


കർസേവകർ പൊളിച്ചുമാറ്റിയ ബാബരി മസ്ജിദിനു പകരം അയോധ്യയിൽ പള്ളി നിർമിക്കാൻ മുസ് ലിംകൾക്ക് അഞ്ചേക്കർ ഭൂമി വിട്ടുനൽകാനുള്ള സുപ്രിംകോടതി വിധിക്കെതിരേ ഹിന്ദുമഹാസഭ രം​ഗത്ത്. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ മുഖേനയാണ് ഹിന്ദുമഹാസഭ സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്.

 


ഹിന്ദുക്കളുടെ മതകേന്ദ്രം തകർത്ത മുസ് ലിംകളുടെ അനധികൃത നടപടിക്ക് പ്രതിഫലമായി യാതൊന്നും നൽകരുത്. ഹിന്ദുക്കൾ 1934, 1949, 1992 എന്നീ വർഷങ്ങളിൽ ചെയ്ത ചില തെറ്റുകൾക്ക് പകരമായി മുസ് ലിംകൾക്ക് അഞ്ചേക്കർ ഭൂമി അനുവദിക്കരുതെന്നും ഹരജിയിൽ പറയുന്നു.

 

ബാബരി മസ്ജിദിനുള്ളിൽ വി​ഗ്രഹം പ്രതിഷ്ഠിച്ചതും പള്ളി പൊളിച്ചതും തെറ്റാണെന്നു ചൂണ്ടിക്കാട്ടിയ ശേഷമാണ് സുപ്രിംകോടതി ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകുകയും മുസ് ലിംകൾക്ക് പള്ളി പണിയാൻ അയോധ്യയിൽ അഞ്ചേക്കർ ഭൂമി വിട്ടുനൽകണമെന്നും വിധി പുറപ്പെടുവിച്ചത്. അതേസമയം സുപ്രിംകോടതി അനുവ​ദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് അഖിലേന്ത്യ മുസ് ലിം പെഴ്സനൽ ലോ ബോർഡ് തീരുമാനിക്കുകയും ചെയ്തിരുന്നു.

 

നവംബർ 9ലെ സുപ്രിംകോടതി വിധിക്കെതിരേ അപ്പീൽ പോവാനും മുസ് ലിം കക്ഷികൾ തീരുമാനിക്കുകയുണ്ടായി.

December 09, 2019, 19:37 pm

Advertisement

Advertisement