18 Friday
September , 2020
12.27 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

പരമ്പര തൂത്തൂവാരി; ന്യൂസിലാന്റിൽ വിജയ ചരിത്രമെഴുതി ഇന്ത്യ


ന്യൂസിലാന്റിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി ട്വന്റി മൽസരവും ഇന്ത്യ സ്വന്തമാക്കി. മൗണ്ട് മൗങ്നൂയിൽ നടന്ന മൽസരത്തിൽ 7 റൺസിന്റെ വിജയമാണ് ന്യൂസിലാന്റിനെതിരേ ഇന്ത്യ നേടിയത്. ഇന്ത്യ മുന്നോട്ടുവച്ച് 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവികൾക്ക് 9 വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 156 റൺസ് മാത്രമേ എടുക്കാനായുള്ളൂ.

 

ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ അറുപതും കെ എൽ രാഹുൽ 45ഉം റൺസ് വീതം നേടി. ശ്രേയസ് അയ്യർ 33 റൺസുമായി പുറത്താവാതെ നിന്നു. മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായി രണ്ടാം മൽസരത്തിലും ഓപണറായി കളത്തിലിറങ്ങിയെങ്കിലും പരാജയപ്പെട്ടു. അഞ്ചു പന്തിൽ 2 റൺസ് സമ്പാദ്യവുമായാണ് സഞ്ജു കൂടാരം കയറിയത്. രോഹിത് പരിക്കിനെ തുടർന്ന് റിട്ടയർ ചെയ്യുകയായിരുന്നു.

 

ജസ്പീത് ബുംറ നാലോവറിൽ 12 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റുകൾ പിഴുതപ്പോൾ സൈനിയും താക്കൂറും രണ്ടുവീതം വിക്കറ്റുകൾ പിഴുത് ന്യൂസിലാന്റിനെ നിലംപരിശാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

 

 


ന്യൂസിലാന്റിനു വേണ്ടി സീഫർട്ടും(50), റോസ് ടെയ്ലറും(53)അർധ സെഞ്ച്വറി നേടിയെങ്കിലും മധ്യനിര തകർന്നടിഞ്ഞതാണ് കിവികൾക്ക് വിനയായത്. മൺറോയും 15, സോധിയും 16 മാത്രമാണ് ന്യൂസിലാന്റ് നിരയിൽ രണ്ടക്കം കടന്ന മറ്റു താരങ്ങൾ.

 

അഞ്ച് കളികളടങ്ങിയ ടി ട്വന്റി പരമ്പര തൂത്തുവാരുന്ന ആദ്യ പുരുഷ ടീമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

 

February 02, 2020, 17:27 pm

Advertisement

Advertisement