9 Thursday
July , 2020
8.50 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

പൃഥ്വിരാജ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകുന്നു; സംവിധാനം ആശിഖ് അബു


സ്വാതന്ത്ര്യസമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു. വാരിയംകുന്നൻ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ പൃഥ്വിരാജാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായെത്തുന്നത്. 

 

നിപയുടെ കഥ പറഞ്ഞ വൈറസിനു ശേഷം ആശിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ രചന ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദും റമീസ് മുഹമ്മദും ചേർന്നാണ്. സിക്കന്ദറും മൊയ്തീനും നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷൈജു ഖാലിദ് കൈകാര്യം ചെയ്യും. 

മുഹ്‌സിന്‍ പരാരിയാണ് സഹ സംവിധായകന്‍. ചിത്ര സംയോജനം സൈജു ശ്രീധരന്‍, കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, നിര്‍മാണ നിയന്ത്രണം ബെന്നി കട്ടപ്പന.

 

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു എന്ന് ആശിഖ് അബു പറഞ്ഞു.

ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

ബ്രിട്ടീഷ് കിരാത വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്‌ലിയാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്നു അദ്ദേഹം.

 

ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സന്നദ്ധ ഭടന്മാരെ കൂടെ നിർത്തിയാണ് അദ്ദേഹം തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്. 

June 22, 2020, 11:35 am

Advertisement