ദോഹ: ആശുപത്രിയിൽ നിന്ന് മടങ്ങിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ 60 ലക്ഷം രൂപ (3 ലക്ഷം റിയാൽ) നഷ്ടപരിഹാരം നൽകണമെന്ന് ഖത്തർ സിവിൽ കോടതി വിധിച്ചു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ രോഗം നിർണയിച്ചതിലെ പിഴവും കൃത്യ സമയത്ത് ചികിത്സ നൽകാതെ വൈകിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ ഹോസ്പിറ്റലിനെതിരെ കേസ് കൊടുത്തത്.
10 മില്ല്യൺ റിയാൽ നഷ്ടപരിഹാരമായി ലഭിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. അഭിഭാഷകയായ ഹിന്ദ് അൽ സഫറാണ് രോഗിയുടെ ബന്ധുക്കളെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായത്. രോഗിയുടെ മരണവും അതിനെത്തുടർന്ന് ബന്ധുക്കൾക്കുണ്ടായ മാനസിക ബുദ്ധിമുട്ടും കണക്കിലെടുത്ത് 10 മില്ല്യൺ റിയാൻ പിഴ വിധിക്കണമെന്ന് അവർ വാദിച്ചു.
നഷ്ടപരിഹാര തുകയായ മൂന്ന് ലക്ഷം റിയാൽ ബന്ധുക്കൾക്ക് തുല്യമായി വീതിച്ചു നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്.
January 16, 2021, 13:42 pm