ദോഹ: ഖത്തറിലെ ആദ്യത്തെ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ ഏഴിന് ആസ്പയര് പാര്‍ക്കില്‍ ആരംഭിക്കും. ഡിസംബര്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 13 രാജ്യങ്ങളില്‍നിന്നുള്ള ബലൂണുകള്‍ ആകാശം അലങ്കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മാത്രമല്ല ബലൂണ്‍ ഉത്സവത്തിന് നിറം പകരാന്‍ സംഗീതവും കുട്ടികള്‍ക്ക് വിനോദ പരിപാടികളും നിരവധി സ്റ്റാളുകളില്‍ രുചിയുള്ള ഭക്ഷണവും ഉണ്ടായിരിക്കും.
ഖത്തറില്‍ നടക്കുന്ന നിരവധി വിനോദ പരിപാടികള്‍ക്ക് മുതല്കൂട്ടായിരിക്കും ബലൂണ്‍ ഉത്സവമെന്ന് ആസ്പയര് സോണ്‍ ഇവന്റ്സ് ഡയറക്ടര്‍ അബ്ദുല്ല അമന് പറഞ്ഞു.
ഖത്തറില്‍ ആദ്യമായി നടക്കുന്ന വ്യത്യസ്തമായ ഈ പരിപാടിയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് വക്താവ് പറഞ്ഞു.
December 02, 2019, 10:23 am