രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താനിയും അടക്കം കൊല്ലപ്പെടാനിടയായ അബൂദബിയിലെ എണ്ണ സംസ്കരണശാലയ്ക്കു നേരെ നടന്ന ഡ്രോൺ ആക്രമണത്തിനു പിന്നിൽ ഹൂഥി വിമതരെന്ന് റിപോർട്ട്. ഡ്രോൺ ആക്രമണത്തിനു പിന്നാലെ മൂന്നു പെട്രോൾ ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ആറുപേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിനു പിന്നാലെ ഹൂഥി വിമതർ ആക്രമണ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നുവെന്ന് അബൂദബി പൊലീസ് അറിയിച്ചു.
January 17, 2022, 19:46 pm