25 Monday
May , 2020
4.55 PM
livenews logo
flash News
ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം' സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

അഭിനയമോ​​ഹവുമായി ചേക്കേറിയ മുംബൈയിൽ തന്നെ ഇർഫാന്റെ അന്ത്യവും


വിടപറഞ്ഞത് അപൂർവ പ്രതിഭയാണ്. ഇന്ത്യൻ സിനിമയുടെ യശസ്സ് ഹോളിവുഡിലും ഉയർത്തിയ, കണ്ണുകൾ കൊണ്ട് പോലും കഥപറയുന്ന അഭിനേതാവ്. അഭിനയത്തിലും പൂർണത പുലർത്തിയ താരമായ ഷഹബ്സാദ് ഇർഫാൻ അലി ഖാൻ  എന്ന ഇർഫാൻ ഖാൻ അപ്രതീക്ഷിതമായാണ് നമ്മോടു വിടപറഞ്ഞത്. രാജസ്ഥാനിലെ ഇടത്തരം കുടുംബത്തിൽ നിന്ന് അഭിനയ മോഹവുമായി ചേക്കേറിയ ന​ഗരമായ മുംബൈയിൽ തന്നെയായി അദ്ദേഹത്തിന്റെ അന്ത്യവും. ക്രിക്കറ്റിനോടുള്ള പ്രണയം സാമ്പത്തിക പരാധീനത മൂലം ഇർഫാൻ ഉപേക്ഷിച്ചതാണ് അദ്ദേഹത്തെ അഭിനയരം​ഗത്തെത്തിച്ചത്.

 

1984ൽ ന്യൂഡൽഹിയിൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നതിനു മുമ്പ് ഇർഫാൻ എംഎ പൂർത്തിയാക്കിയിരുന്നു. തുടർന്ന് അഭിനയം ജീവിതസപര്യ ആക്കിയ ഇർഫാൻ നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും മുഖംകാണിച്ചു. അഭിനയ തിരക്കിനിടയിലും ഇർഫാൻ വായനയെ നെഞ്ചോടു ചേർത്തു. 2001ൽ ദ വാരിയറിലൂടെയാണ് ഇർഫാന്റെ മുഖം സിനിമാപ്രേമികൾക്ക് ചിരപരിതമാവുന്നത്. 2005ൽ റോ​ഗിൽ പ്രധാന വേഷം ചെയ്ത് ഇർഫാൻ ബോളിവുഡിൽ കാലുറപ്പിച്ചു. സ്ലം ഡോഡ് മില്യനയർ, ദ അമേസിങ് സ്പൈഡർ മാൻ, ലൈഫ് ഓഫ് പൈ, ജുറാസിക് വേൾഡ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.

 

2011ൽ പാൻ സിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഇർഫാൻ സ്വന്തമാക്കി. അതേവർഷം തന്നെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2013ൽ പുറത്തിറങ്ങിയ ഇർഫാൻ ചിത്രം ദ ലഞ്ച് ബോക്സ് വൻ വിജയമായിരുന്നു. 2014ൽ അമിതാഭ് ബച്ചനും ദീപിക പദുക്കോണും അണിനിരന്ന പികുവിൽ പ്രധാനകഥാപാത്രം ചെയ്തും ഇർഫാൻ വിസ്മയിപ്പിച്ചു.

 

2017ൽ പ്രദർശനത്തിനെത്തിയ ഖാൻ ചിത്രം ഹിന്ദി മീഡിയവും വിജയക്കൊടുമുടി കയറി. ഇതിനിടെ അദ്ദേഹത്തിന് അർബുദബാധയുണ്ടായി. എന്നാൽ ആത്മബലം കൊണ്ടും ലണ്ടനിലെ മികച്ച ചികിൽസകൊണ്ടും അദ്ദേഹം അഭിനയരം​ഗത്ത് തിരികെയെത്തി. 2018ൽ ദുർഖർ സൽമാൻ, മിതില പാർക്കർ, കൃതി ഖർബന്ദ എന്നിവർക്കൊപ്പം കർവാൻ എന്ന ചിത്രത്തിൽ ഇർഫാൻ പ്രധാനവേഷത്തിലെത്തി. അം​ഗ്രേസി മീഡിയമാണ് ഇർഫാന്റെ അവസാനചിത്രം. 2020 മാർച്ച് 13നായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്.

 


ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാ​ഗമൊരുക്കുന്നതിന് തയ്യാറെടുക്കുന്നതിനിടെയാണ് ഇർഫാൻ വൻകുടലിന് അണുബാധയേറ്റ് ആശുപത്രിയിലാവുന്നതും ബുധനാഴ്ച മരണത്തിനു കീഴടങ്ങുന്നതും. ഏതാനും ദിവസം മുമ്പായിരുന്നു ഇർഫാന്റെ മാതാവ് സഈദ ബീ​ഗം മരിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂലം ഇർഫാൻ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. മാതാവിനു പിന്നാലെ ഇർഫാനും അപ്രതീക്ഷിതമായി ജീവിതത്തിന് കർട്ടനിടുകയായിരുന്നു. വിസ്മയിപ്പിക്കുന്ന പകർന്നാട്ടങ്ങൾ തുടർന്നും കാണാൻ അവസരം നൽകാതെ വിടപറഞ്ഞ അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സിനിമാ ലോകവും ആസ്വാദകരും.

 

സ്കൂൾ ഓഫ് ഡ്രാമയിലെ സ​​ഹപാഠി സുതപ ദേവേന്ദ്ര സിക്ദർ ആണ് ഇർഫാന്റെ പത്മി. രണ്ടു മക്കളുണ്ട് ദമ്പതികൾക്ക്. അപൂർവ അർബുദം ബാധിച്ച വേളയിൽ എല്ലാ പരിചരണവും നൽകി ഒപ്പം നിന്ന സുതപയ്ക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് താനേറെ ആ​ഗ്രഹിച്ചിരുന്നുവെന്ന് ഇർഫാൻ പറയുകയുണ്ടായി മുമ്പ്. നമ്മൾ ആ​ഗ്രഹിക്കുന്നത് നൽകേണ്ട ബാധ്യത ജീവിതത്തിനില്ലല്ലോ എന്ന തത്വചിന്തയും അദ്ദേഹം അതോടൊപ്പം ചേർത്തുവച്ചിരുന്നു. അർ‌ബുദത്തെ അതിജയിച്ച് ആ​ഗ്രഹം പോലെ സുതപയുടെ അരികിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞെന്ന ചാരിതാർഥ്യത്തിലാവാം ഇർഫാൻ ഈ ജീവിതത്തോട് വിടപറഞ്ഞത്.

 

 

April 29, 2020, 16:14 pm

Advertisement