14 Thursday
November , 2019
4.32 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

അസം പൗരത്വ രജിസ്റ്റര്‍ ഒരു ജനതയുടെ ഘാതകരാവുമ്പോള്‍

July 17, 2019, 16:20 pm

അനധികൃത കുടിയേറ്റക്കാരെ പിടികൂടുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് അസമില്‍ തയ്യാറാക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ ഒരു ജനതയെ ഒന്നടങ്കം കൊന്നൊടുക്കുകയാണ്. നാല്‍പതു ലക്ഷത്തിലേറെ പേരാണ് ജനിച്ചുവീണ മണ്ണില്‍ ഇരുട്ടിവെളുക്കുമ്പോഴേക്കു വിദേശികളാക്കപ്പെട്ടത്.


ദരാങ് ജില്ലയില്‍ നിന്നുള്ള അധ്യാപകനും അഭിഭാഷകനുമായ നിരോദ് ബരന്‍ ദാസ് എന്ന 63കാരന്‍ ഈ വേദന സഹിക്കാനാവാതെയാണ് സ്വീകരണമുറിയില്‍ സീലിങ് ഫാനില്‍ ഒരുമുഴംകയറില്‍ ജീവനൊടുക്കിയത്.  17ഉം 14ഉം വയസ്സുള്ള പെണ്‍മക്കളോടും ഭാര്യയോടും ഒരുവാക്ക് പോലും പറയാതെയാണ് ദീപക് ദേബ്‌നാഥ് എന്ന 59കാരന്‍ ആത്്മഹത്യ ചെയ്തത്. നിരോധ് ബരന്‍ ദാസിന്റെ അയല്‍ജില്ലയായ ഉദല്‍ഗുരിയിലായിരുന്നു വിദേശിയായി മുദ്രകുത്തപ്പെട്ടതിന്റെ ആകുലതകള്‍ താങ്ങാനാവാതെ ജീവനൊടുക്കിയ ദീപക്കിന്റെ വീട്. ദീപക്കിന്റെ മരണത്തോടെ പഞ്ചമിയുടെയും മക്കളുടെയും ജീവിതം തകരഷീറ്റുകള്‍ കൊണ്ടുമറച്ച കുടുസ്സുമുറിയിലേക്ക് ചുരുങ്ങി.

 

 

2018 ജൂലൈയിലാണ് ഇരുവരും പൗരത്വ രജിസ്റ്ററില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്ത വിവരം അറിയുന്നത്. വിവരം അറിഞ്ഞതുമുതല്‍ മനോവിഷമത്തിലായ ദീപക് മൂന്നുദിവസം നന്നായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ഭാര്യ പഞ്ചമി പറയുന്നു.

 

1951നു ശേഷം ആദ്യമായാണ് അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്. 2017 ഡിസംബറില്‍ പുറത്തുവിട്ട കരട് പട്ടികയില്‍ 1.4 കോടി പേരുകളാണ് ഉള്‍പ്പെട്ടത്. എന്നാല്‍ ഈ പട്ടികയില്‍ അനേകര്‍ അബദ്ധവശാല്‍ കടന്നുകൂടിയെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ പുതുക്കിയ ലിസ്റ്റ് പുറത്തിറക്കി. ആദ്യ പട്ടികയില്‍ ഇടംപിടിച്ച നിരാദ് ബരന്‍ ദാസും ദീപക് ദേബ് നാഥും ഉള്‍പ്പെടെ 1.5 ലക്ഷം പേരാണ് രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യന്‍ പൗരന്മാരല്ലാതായി മാറിയത്.  1971 മാര്‍ച്ച് 24ന് അര്‍ധ രാത്രി മുമ്പ് രാജ്യത്ത് തങ്ങളുടെ പൂര്‍വികര്‍ എത്തിയിരുന്നുവെന്ന് തെളിയിക്കാന്‍ കഴിയാത്തവരാണ് രജിസ്റ്ററില്‍ നിന്നു പുറത്തായത്.

 

സൈനികരും അധ്യാപകരും അഭിഭാഷകരുമൊക്കെ ഇങ്ങനെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുകയുണ്ടായി. ഭൂരിഭാഗം കേസുകളിലും ഒരുവീട്ടില്‍ ചിലര്‍ മാത്രം ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായി മാറി. ഇതിനെ തുടര്‍ന്നുണ്ടാവുന്ന മാനസികസമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാതെയാണ് പലരും ജീവനൊടുക്കിയതെന്നാണ് ഇതുസംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായി. അപ്പര്‍ അസമും ലോവര്‍ അസമും സന്ദര്‍ശിച്ചു നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യചെയ്തവരുടെ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

 

 

ഉദല്‍ഗുരി ജില്ലയിലെ ബാബന്‍ ദാസ്(50), മംഗള്‍ദായ് നഗരത്തിലെ സന്ധ്യ ചക്രബര്‍ത്തി(57), റഹീം അലി(36), 17കാരിയായ നൂര്‍ നെഹര്‍ ബീഗം, കാംരൂപ് ജില്ലയില്‍ നിന്നുള്ള അഷ്‌റഫ് അലി(88), ജയ്‌നല്‍ അലി(40) ഇങ്ങനെ ആത്മഹത്യ ചെയ്തവരുടെ പട്ടിക നീളുകയാണ്. പൗരത്വരജിസ്റ്ററില്‍ നിന്നു പുറത്തായതിനെ തുടര്‍ന്ന് 57 പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തതെന്നാണ് അധികൃതരുടെ കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിന്റെ പലമടങ്ങുകള്‍ വരുമെന്നാണ് സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് സംഘടനയുടെ സംസ്ഥാന കോ ഓഡിനേറ്റര്‍ സംസീര്‍ അലി പറയുന്നത്.     

 

പിന്‍കുറിപ്പ്: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അമുസ്‌ലിംകള്‍ക്ക് രേഖകളില്ലെങ്കിലും പൗരത്വം നല്‍കുന്നതിനുള്ള 2016 പൗരത്വ ഭേദഗതി ബില്ല് അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്.

 

July 17, 2019, 16:20 pm

Advertisement