25 Wednesday
November , 2020
4.59 AM
livenews logo
flash News
'കുഴപ്പമൊന്നുമില്ല'; അന്യായ തടവിന്റെ 50ാം ദിവസം സിദ്ദീഖ് കാപ്പന്‍ ഭാര്യയും കുട്ടികളുമായി സംസാരിച്ചു EXCLUSIVE ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാ​ഗിലെ ദീദി സ്പുട്നിക് വി കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രാപ്തിയുള്ളതെന്ന് റഷ്യ രാജ്യസുരക്ഷ: 43 മൊബൈൽ ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി

സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി


ലഖ്‌നൗ: 17 പിന്നാക്ക വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നീക്കത്തിന് അലഹബാദ് ഹൈക്കോടതിയുടെ കൂച്ചുവിലങ്ങ്. തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യം വച്ച് 17 പിന്നാക്ക വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി സംവരണം ലഭ്യമാക്കാനാണ് ഇത്തരമൊരു ഉത്തരവ് ആദിത്യനാഥ് പുറപ്പെടുവിച്ചത്. എന്നാല്‍ തീരുമാനത്തിനെതിരേ സാമൂഹിക പ്രവര്‍ത്തകന്‍ ഗോരഖ് പ്രസാദ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു.

 

ജൂണിലാണ് ബിജെപി സര്‍ക്കാര്‍ കശ്യപ്, രാജ്ഭര്‍, ധീവര്‍, ബിന്ദ്, കുംഹാര്‍, കേവത്, നിഷാദ്, ഭാര്‍, മല്ല, പ്രജാപതി, ധീമര്‍, ഭതം, തുര്‍ഹ, ഗോഡിയ, മഞ്ജി, മചുവ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെയും പട്ടികജാതികളായി പ്രഖ്യാപിച്ചത്. ഉത്തരവിറങ്ങിയെങ്കിലും പ്രസ്തുത വിഭാഗങ്ങളില്‍ പെട്ടവര്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

എന്നാല്‍ യോഗി സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ബിജെപിയില്‍ നിന്നുവരെ എതിര്‍പ്പുയരുകയും ചെയ്തു. 12 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമാക്കിയാണ് പിന്നാക്ക വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ യോഗി ആദിത്യനാഥ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയുണ്ടായി.

 

ഭരണഘടനാവിരുദ്ധമാണ് യോഗിയുടെ നീക്കമെന്ന് ബിജെപിയുടെ കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ് ലോത്തും കുറ്റപ്പെടുത്തിയിരുന്നു. നടപടി അനുചിതമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറയുകയുണ്ടായി.

 

September 16, 2019, 22:16 pm

Advertisement

Advertisement